24 C
Iritty, IN
July 26, 2024
  • Home
  • Kerala
  • ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ.*
Kerala Uncategorized

ഹർത്താലിനിടെ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ പിടിയിൽ.*

കൊല്ലം∙ സംസ്ഥാനത്ത് പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കൊല്ലം പള്ളിമുക്കില്‍ പൊലീസുകാരെ ആക്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവർത്തകൻ അറസ്റ്റിൽ. കൂട്ടിക്കട സ്വദേശി ഷംനാദാണ് അറസ്റ്റിലായത്. യാത്രക്കാരെ അസഭ്യം പറയുന്നത് തടയാന്‍ ശ്രമിച്ച പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി ഷംനാദ് രക്ഷപ്പെടുകയായിരുന്നു.

സംഭവത്തിൽ സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ ആന്‍റണി, സിപിഒ നിഖില്‍ എന്നിവര്‍ക്ക് പരുക്കേറ്റിരുന്നു. ഷംനാദ് ഹർത്താലിനിടെ റോഡിൽ ഇറങ്ങിയ യാത്രക്കാരെ ഭീഷണിപ്പെടുത്തുകയും തടയുകയും ചെയ്യുന്നത് ശ്രദ്ധയിൽപെട്ട പൊലീസ് ഉദ്യോഗസ്ഥർ സംഘമായി എത്തി ഷംനാദിനെ പിടികൂടാൻ ശ്രമിക്കുകയായിരുന്നു. പൊലീസിനെ വെട്ടിച്ചു കടക്കാൻ ശ്രമിച്ച ഷംനാദ് എതിരെ വന്ന പൊലീസുകാരെ ബൈക്കിടിച്ച് വീഴ്‍ത്തി രക്ഷപ്പെടുകയായിരുന്നുവെന്നു പൊലീസ് പറയുന്നു.

Related posts

പ്രണയനൈരാശ്യ അതിക്രമം തടയാന്‍ നടപടി; ഇരകളുടെ സുരക്ഷ ഉറപ്പാക്കണം: മുഖ്യമന്ത്രി

Aswathi Kottiyoor

വിലകയറ്റം നിയന്ത്രിക്കാൻ പരിശോധന ശക്തമാക്കും: മന്ത്രി

Aswathi Kottiyoor

സുരഭി മുൻപും നിരവധി തവണ സ്വർണം കടത്തി, നിര്‍ണായക വിവരങ്ങള്‍’; കൂടുതല്‍ അറസ്റ്റ് ഉടനെന്ന് ഡിആർഐ

Aswathi Kottiyoor
WordPress Image Lightbox