കണ്ണൂർ: നഗരത്തിന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും മറ്റ് വിവിധ കലാസാംസ്കാരിക പരിപാടികളുടെയും രാവുകൾ സമ്മാനിച്ചുകൊണ്ട് ഇനിയുള്ള ഒമ്പത് ദിവസങ്ങളിലായി നടക്കുന്ന കണ്ണൂർ ദസറയ്ക്ക് ഇന്ന് കൊടിയേറും. വൈകുന്നേരം അഞ്ചിന് രാജ്മോഹൻ ഉണ്ണിത്താൻ എംപി ഉദ്ഘാടനം ചെയ്യും. മേയർ ടി.ഒ. മോഹനൻ അധ്യക്ഷത വഹിക്കും.
എഴുത്തുകാരൻ എം. മുകുന്ദൻ, സിനിമാതാരം വിനീത്കുമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, കളക്ടർ എസ്. ചന്ദ്രശേഖർ, സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മാർട്ടിൻ ജോർജ്, അബ്ദുൾ കരീം ചേലേരി, എൻ. ഹരിദാസ്, എം.പ്രകാശൻ, വെള്ളോറ രാജൻ, മുൻ മേയർമാരായ സുമ ബാലകൃഷ്ണൻ, ഇ.പി. ലത, സി. സീനത്ത്, ഡിടിപിസി സെക്രട്ടറി ജെ. ജിജേഷ്, ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, പ്രസ് ക്ലബ് പ്രസിഡന്റ് സിജി ഉലഹന്നാൻ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ.കെ. പദ്മനാഭൻ, കെ.എൻ. ജയരാജ്, വി. ജ്യോതിലക്ഷ്മി എന്നിവർ പങ്കെടുക്കും.തുടർന്ന് കാഞ്ഞങ്ങാട് ദേവഗീതം ചാരിറ്റബിൾ ട്രസ്റ്റ് ഓർക്കസ്ട്ര അവതരിപ്പിക്കുന്ന ഗാനമേള നടക്കും.
മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു
കണ്ണൂർ: കണ്ണൂർ ദസറയുടെ ഭാഗമായി “കളറാക്കാം ദസറ ക്ലീനാക്കാം കണ്ണൂർ’ എന്ന സന്ദേശമുയർത്തി സംഘാടകസമിതിയുടെ നേതൃത്വത്തിൽ നഗരത്തിൽ മെഗാ ക്ലീനിംഗ് സംഘടിപ്പിച്ചു.
കോർപറേഷൻ കൗൺസിലർമാർ, ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ഹരിത കർമസേനാംഗങ്ങൾ, ചിന്മയ ആർട്സ് ആൻഡ് സയൻസ് കോളജ് വിദ്യാർഥികൾ, ചിന്മയ വിദ്യാലയ വിദ്യാർഥികൾ, സംഘാടകസമിതി ഭാരവാഹികൾ ഉൾപ്പെടെ 200ൽ അധികം ആളുകൾ ശുചീകരണത്തിൽ പങ്കാളികളായി. ഗാന്ധി സർക്കിളിൽ മേയർ ടി.ഒ. മോഹനൻ, ഡപ്യൂട്ടി മേയർ കെ. ഷബീന, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.പി. രാജേഷ്, സിയാദ് തങ്ങൾ, കൗൺസിലർമാരായ മുസ്ലിഹ് മഠത്തിൽ,
ടി. രവീന്ദ്രൻ, കെ.പി. റാഷിദ്, പി. കൗലത്ത്, പനയൻ ഉഷ, കെ. സീത, ഹെൽത്ത് സൂപ്പർവൈസർ ബൈജു, ജില്ലാ റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ആർ. അനിൽകുമാർ, സെക്രട്ടറി മുരളി കൃഷ്ണൻ, ടി.മിലേഷ്കുമാർ, ചിന്മയ കോളജ് അധ്യാപകരായ ലയര, അനിത, സാഗരിക എന്നിവർ നേതൃത്വം നൽകി.