24.2 C
Iritty, IN
July 8, 2024
  • Home
  • kannur
  • ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ക്ലാ​സ് തു​ട​ങ്ങി​യി​ട്ടും പാ​ഠ​പു​സ്ത​കം എ​ത്തി​യി​ല്ല
kannur

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ക്ലാ​സ് തു​ട​ങ്ങി​യി​ട്ടും പാ​ഠ​പു​സ്ത​കം എ​ത്തി​യി​ല്ല

ക​ണ്ണൂ​ർ: ഒ​ന്നു​മു​ത​ൽ എ​ട്ടു​വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം മു​ട​ങ്ങി​യ​തോ​ടെ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ് വ​ട​ക്ക​ൻ ജി​ല്ല​ക​ളി​ലെ അ​ധ്യാ​പ​ക​ർ. ഓ​ണം ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ല​ഭി​ക്കേ​ണ്ട പാ​ഠ​പു​സ്ത​ക​ങ്ങ​ളു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്, കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ ല​ഭി​ക്കാ​ത്ത​ത്.
കു​റ​ച്ച് വി​ഷ​യ​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ഭാ​ഷാ​വി​ഷ​യ​ങ്ങ​ളു​ടെ പു​സ്ത​ക​ങ്ങ​ളൊ​ന്നും എ​ത്തി​യി​ട്ടി​ല്ല. മൂ​ന്ന് ഭാ​ഗ​മു​ള്ള പു​സ്ത​ക​ങ്ങ​ളു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ഓ​ണം ക​ഴി​ഞ്ഞ് സ്കൂ​ൾ തു​റ​ക്കു​മ്പോ​ൾ ല​ഭി​ക്കേ​ണ്ട​ത്. എ​ന്നാ​ൽ, ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് ഒ​രാ​ഴ്ച പി​ന്നി​ട്ടി​ട്ടും പു​സ്ത​ക​ങ്ങ​ളു​ടെ വി​ത​ര​ണം പാ​തി​വ​ഴി​യി​ലാ​ണ്.
ഒ​ൻ​പ​ത്, പ​ത്ത് ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്ത​ക വി​ത​ര​ണ​വും മു​ട​ങ്ങി​യി​ട്ടു​ണ്ട്. ഒ​ന്നു മു​ത​ൽ എ​ട്ടു വ​രെ​യു​ള്ള ക്ലാ​സു​ക​ളി​ലേ​ക്കു​ള്ള പാ​ഠ​പു​സ്‌​ത​ക വി​ത​ര​ണം പാ​തി​വ​ഴി​യി​ലാ​ണ്. നി​ല​വി​ൽ ഒ​ന്നാം ഭാ​ഗം പ​ഠി​പ്പി​ച്ചു​ക​ഴി​ഞ്ഞ അ​ധ്യാ​പ​ക​ർ പ​ഴ​യ പു​സ്‌​ത​ക​ങ്ങ​ളും ഓ​ൺ​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല സ്കൂ​ളു​ക​ളി​ലും പ​ഠി​പ്പി​ക്കു​ന്ന​ത്.
പ്രി​ന്‍റിം​ഗ് മു​ട​ങ്ങി​യ​താ​ണ് പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മാ​യ​തെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം.
എ​ന്നാ​ൽ പാ​ഠ​പു​സ്ത​ക പ​രി​ഷ്ക​ര​ണം ന​ട​ത്തി​യി​ട്ട് പ​ത്തു വ​ർ​ഷ​ത്തോ​ള​മാ​യെ​ന്നും പ​രി​ഷ്ക​ര​ണ​മൊ​ന്നും ന​ട​ത്താ​ത്ത ഈ ​പു​സ്ത​ക​ങ്ങ​ൾ അ​ച്ച​ടി​ച്ച് ത​രു​ന്ന​തി​ൽ എ​ന്തി​നാ​ണ് ഇ​ത്ര കാ​ല​താ​മ​സ​മെ​ന്നു​മാ​ണ് അ​ധ്യാ​പ​ക​ർ ചോ​ദി​ക്കു​ന്ന​ത്.
ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.
ഓ​ണാ​വ​ധി​ക്കു​മു​ന്പ് വി​ദ്യാ​ല​യ​ങ്ങ​ളി​ൽ എ​ത്തു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ച പാ​ഠ​പു​സ്ത​ക​ങ്ങ​ൾ വൈ​കു​ന്ന​ത് ര​ക്ഷി​താ​ക്ക​ൾ​ക്കി​ട​യി​ലും ആ​ശ​ങ്ക​യ്ക്ക് ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്.

Related posts

‘കു​ട്ടി​ക​ളു​ടെ മാ​ന​സി​ക​നി​ല മ​ന​സി​ലാ​ക്കി ഇ​ട​പെ​ട​ണം’

Aswathi Kottiyoor

പാൻ കാർഡും ആധാർ കാർഡും തമ്മിൽ ബന്ധിപ്പിക്കുന്നതിന് ഇനി ഒരാഴ്ച മാത്രം: വൈകിയാൽ 1000 രൂപവരെ പിഴ……….

Aswathi Kottiyoor

കോ​വി​ഡ് വോ​ട്ട​ര്‍​മാ​ര്‍ വൈ​കു​ന്നേ​രം ആ​റി​നും ഏ​ഴി​നു​മി​ട​യി​ല്‍ ബൂ​ത്തി​ലെ​ത്ത​ണം

Aswathi Kottiyoor
WordPress Image Lightbox