23.6 C
Iritty, IN
July 6, 2024
  • Home
  • kannur
  • വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന ന​ഷ്ടം 200 കോ​ടി
kannur

വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് പ്ര​തി​വ​ർ​ഷ വ​രു​മാ​ന ന​ഷ്ടം 200 കോ​ടി

ക​ണ്ണൂ​ർ: സം​സ്ഥാ​ന​ത്ത് പ​ല സ്ഥ​ല​ങ്ങ​ളി​ലും പൈ​പ്പ് ലൈ​ൻ പൊ​ട്ടി ശു​ദ്ധ​ജ​ലം പാ​ഴാ​യി പോ​കു​ന്ന​തി​ലൂ​ടെ വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്ക് ഉ​ണ്ടാ​കു​ന്ന​ത് ഒ​രു വ​ർ​ഷ​ത്തി​ൽ ഏ​ക​ദേ​ശം 200 കോ​ടി രൂ​പ​യു​ടെ വ​രു​മാ​ന ന​ഷ്ട​മെ​ന്ന് ക​ണ​ക്കു​ക​ൾ. കു​ടി​വെ​ള്ള​പൈ​പ്പ് പൊ​ട്ടു​ന്ന​ത് കാ​ര​ണം സം​സ്ഥാ​ന​ത്ത് നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ ജ​ല​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​ത് ജ​ന​ങ്ങ​ളെ ഏ​റെ ബു​ദ്ധി​മു​ട്ടി​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ, വ​കു​പ്പി​നും വ​ൻ​വ​രു​മാ​ന ന​ഷ്ടം വ​രു​ത്തു​ക​യാ​ണ്. റോ​ഡ് ന​വീ​ക​ര​ണ​ത്തി​നി​ടെ​യാ​ണ് കു​ടി​വെ​ള്ള​പൈ​പ്പു​ക​ൾ​ക്ക് കൂ​ടു​ത​ലാ​യും കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ന്ന​ത്. ഇ​തി​ലൂ​ടെ ഓ​ട്ടേ​റെ ശു​ദ്ധ​ജ​ലം പാ​ഴാ​യി പോ​കു​ന്നു​ണ്ട്.
ചോ​ർ​ച്ച മൂ​ലം ഏ​ക​ദേ​ശം 20-25 ശ​ത​മാ​നം വെ​ള്ളം ന​ഷ്ട​പ്പെ​ടു​ന്ന​താ​യാ​ണ് ക​ണ​ക്ക്. ജ​ന​ങ്ങ​ളു​ടെ ബു​ദ്ധി​മു​ട്ട് ക​ണ​ക്കി​ലെ​ടു​ത്തും വ​കു​പ്പി​ന് വ​രു​ന്ന ന​ഷ്ടം മ​ന​സി​ലാ​ക്കി​യും ശാ​ശ്വ​ത​പ​രി​ഹാ​ര​ത്തി​നാ​യി പൈ​പ്പ് ലൈ​നു​ക​ളി​ലെ അ​റ്റ​കു​റ്റ​പ്ര​വൃ​ത്തി​ക​ൾ വ​കു​പ്പ് സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​ത്തു​ന്നു​ണ്ട്. പ​ഴ​കി​യ പൈ​പ്പു​ക​ളും പ​മ്പ് സെ​റ്റു​ക​ളും മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​വാ​നു​ള്ള ന​ട​പ​ടി​ക​ൾ കി​ഫ്ബി, അ​മൃ​ത് തു​ട​ങ്ങി​യ​വ വ​ഴി​യാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്. കാ​ല​പ്പ​ഴ​ക്കം ചെ​ന്ന പ​ഴ​യ പൈ​പ്പു​ക​ൾ മാ​റ്റി പു​തി​യ​വ സ്ഥാ​പി​ക്കു​ന്ന​തി​നാ​യി വി​വി​ധ പ​ദ്ധ​തി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തി പ്ര​വൃ​ത്തി​ക​ൾ ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.
പു​തു​താ​യി സ്ഥാ​പി​ക്കു​ന്ന​വ​യെ​ല്ലാം ആ​വ​ശ്യ​മാ​യ മ​ർ​ദ​നം താ​ങ്ങു​ന്ന ടെ​സ്റ്റ് ചെ​യ്ത ഗു​ണ​നി​ല​വാ​രം ഉ​റ​പ്പാ​ക്കി​യ പൈ​പ്പു​ക​ളാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ, പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച ശേ​ഷം ഫീ​ൽ​ഡ് ടെ​സ്റ്റ് ന​ട​ത്തി മ​ർ​ദ്ദം താ​ങ്ങു​ന്നു​ണ്ടോ​യെ​ന്നും ചോ​ർ​ച്ച​യി​ല്ലെ​ന്നും ഉ​റ​പ്പ് വ​രു​ത്താ​റു​ണ്ടെ​ന്നും ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു. ഒ​രു കോ​ടി​ക്ക് മു​ക​ളി​ലു​ള്ള എ​ല്ലാ പ്ര​വൃ​ത്തി​ക​ൾ​ക്ക​മു​ള്ള പൈ​പ്പു​ക​ൾ സെ​ന്‍​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് പെ​ട്രേോ​കെ​മി​ക്ക​ൽ​സ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി(​സി​ഐ​പി​ഇ​ടി)​എ​ന്ന അം​ഗീ​കൃ​ത സ്ഥാ​പ​ന​ത്തി​ൽ പ​രി​ശോ​ധ​ന ന​ട​ത്താ​റു​മു​ണ്ട്. എ​ങ്കി​ലും കാ​ല​പ്പ​ഴ​ക്കം കൊ​ണ്ട് പൈ​പ്പു​ക​ളി​ലൂ​ടെ​യും ജോ​യി​ന്‍റ് വാ​ൽ​വു​ക​ളി​ലൂ​ടെ​യും ജ​ല​ചോ​ർ​ച്ച സം​ഭ​വി​ക്കാ​റു​ണ്ടെ​ന്നും വി​വ​രം ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ന്ന​തി​നു​സ​രി​ച്ച് സ​മ​യ​ബ​ന്ധി​ത​മാ​യി മാ​റ്റാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ന്നു​ണ്ടെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞു

Related posts

കൊട്ടിയൂര്‍ വൈശാഖ മഹോത്സവം; കെഎസ്ആര്‍ടിസി ബഡ്ജറ്റ് ടൂറിസം തീർഥാടനയാത്ര

Aswathi Kottiyoor

ദേ​ശീ​യ ആ​രോ​ഗ്യ ഐ​ഡി കാ​ര്‍​ഡ് സൗ​ജ​ന്യ ചി​കി​ത്സ​യ്ക്കു​ള്ള​ത​ല്ല

Aswathi Kottiyoor

ജില്ലയില്‍ ഞായറാഴ്ച (മാര്‍ച്ച് 21) 182 പേര്‍ക്ക് കൂടി കൊവിഡ് പോസിറ്റീവായി

Aswathi Kottiyoor
WordPress Image Lightbox