• Home
  • Kerala
  • പോ​ൽ-​ആ​പ്പി​ൽ പൂ​ട്ടി​ട്ടു; പൊ​ല്ലാ​പ്പി​ല്ലാ​തെ പോ​യി​വ​ന്ന് വീ​ട്ടു​കാ​ർ
Kerala

പോ​ൽ-​ആ​പ്പി​ൽ പൂ​ട്ടി​ട്ടു; പൊ​ല്ലാ​പ്പി​ല്ലാ​തെ പോ​യി​വ​ന്ന് വീ​ട്ടു​കാ​ർ

ഓ​ണാ​വ​ധി​ക്ക് വീ​ട് പൂ​ട്ടി യാ​ത്ര പോ​വു​ന്ന​വ​ർ അ​ക്കാ​ര്യം പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി അ​റി​യി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണം. സെ​പ്റ്റം​ബ​ർ അ​ഞ്ച് മു​ത​ൽ 13 വ​രെ​യു​ള​ള കാ​ല​യ​ള​വി​ൽ 1329 പേ​രാ​ണ് സം​സ്ഥാ​ന​ത്ത് പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് ആ​യ പോ​ൽ-​ആ​പ്പ് വ​ഴി ത​ങ്ങ​ൾ വീ​ടു​പൂ​ട്ടി യാ​ത്ര​പോ​കു​ന്ന കാ​ര്യം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ ഇ​ക്കാ​ല​യ​ള​വി​ൽ 317 പേ​ർ ഈ ​സേ​വ​നം വി​നി​യോ​ഗി​ച്ചു. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ 164 പേ​രും തൃ​ശൂ​രി​ൽ 131 പേ​രും ത​ങ്ങ​ൾ വീ​ട് പൂ​ട്ടി യാ​ത്ര​പോ​കു​ന്ന കാ​ര്യം പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി അ​റി​യി​ക്കു​ക​യു​ണ്ടായി. ​കോ​ഴി​ക്കോ​ട് 129 പേ​രും കൊ​ല്ല​ത്ത് 89 പേ​രും ക​ണ്ണൂ​രി​ൽ 87 പേ​രു​മാ​ണ് ഈ ​സൗ​ക​ര്യം വി​നി​യോ​ഗി​ച്ച​ത്.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞെ​ങ്കി​ലും വീ​ടു​പൂ​ട്ടി യാ​ത്ര​പോ​കു​ന്ന​വ​ർ​ക്ക് ആ ​വി​വ​രം പോ​ലീ​സി​ന്‍റെ മൊ​ബൈ​ൽ ആ​പ്പ് വ​ഴി അ​റി​യി​ക്കാ​ൻ തു​ട​ർ​ന്നും സൗ​ക​ര്യ​മു​ണ്ടാ​കും. ഇ​തി​നാ​യി പോ​ൽ-​ആ​പ്പ് എ​ന്ന മൊ​ബൈ​ൽ ആ​പ്പ് മൊ​ബൈ​ൽ ഫോ​ണി​ൽ ഇ​ൻ​സ്റ്റാ​ൾ ചെ​യ്ത​തി​നു​ശേ​ഷ​മാ​ണ് ആ​വ​ശ്യ​മാ​യ വി​വ​ര​ങ്ങ​ൾ ന​ൽ​കേ​ണ്ട​ത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന വീ​ടി​നു സ​മീ​പം അ​ധി​ക സു​ര​ക്ഷ ഒ​രു​ക്കാ​നും പ​ട്രോ​ളിം​ഗ് ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​തു​വ​ഴി സാ​ധി​ക്കും.

Related posts

അജ്ഞാത രോഗം; രാജസ്ഥാനില്‍ ഏഴ് കുട്ടികള്‍ മരിച്ചു

Aswathi Kottiyoor

*30% ആംബുലൻസുകൾക്കും യോഗ്യതയില്ല; ലഹരികടത്താൻ ഉൾപ്പെടെ ഉപയോഗിക്കുന്നു.*

Aswathi Kottiyoor

സീതാറാം യെച്ചൂരിയുടെ മകൻ ആശിഷ് യെച്ചൂരി കോവിഡ് ബാധിച്ചു മരിച്ചു………… .

Aswathi Kottiyoor
WordPress Image Lightbox