26.2 C
Iritty, IN
May 3, 2024
  • Home
  • Kerala
  • 36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യത; ഞായറാഴ്ച വരെ വ്യാപക മഴ
Kerala

36 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കാന്‍ സാധ്യത; ഞായറാഴ്ച വരെ വ്യാപക മഴ

ബംഗാള്‍ ഉള്‍ക്കടലില്‍ സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദ്ദം 36 മണിക്കൂറിനുള്ളില്‍ ശക്തി പ്രാപിക്കാന്‍ സാധ്യത.ഇതിന്റെ സ്വാധീനഫലമായി വെള്ളിയാഴ്ച മുതല്‍ ഞായറാഴ്ച വരെ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്രാ – ഒഡിഷ തീരത്തിനു അകലെയായാണ് നിലവില്‍ ന്യൂനമര്‍ദ്ദം സ്ഥിതി ചെയ്യുന്നത്. ഇന്ന് തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ശനിയും ഞായറും കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ശക്തമായ മഴയാണ് പ്രവചിക്കുന്നത്. 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ ലഭിക്കാവുന്ന ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

മണ്‍സൂണ്‍ പാത്തി അതിന്റെ സാധാരണ സ്ഥാനത്തുനിന്നും തെക്കോട്ടു മാറി സ്ഥിതി ചെയുന്നു. അടുത്ത അഞ്ചു ദിവസം തല്‍സ്ഥിതി തുടരാന്‍ സാധ്യതയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് നിന്നും വെള്ളിയാഴ്ച മത്സ്യബന്ധനത്തിനു പോകാന്‍ പാടില്ലെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Related posts

ദേശീയ ഊർജ സംരക്ഷണ പക്ഷാചരണം:സംസ്ഥാനതല ഉദ്ഘാടനം ഡിസംബർ ഒന്നിന്

Aswathi Kottiyoor

കലാകാരന്മാർക്കായി ജീവിതം സമർപ്പിച്ച ആബേലച്ചന്റെ 103-ാം ജന്മവാർഷികം

Aswathi Kottiyoor

ഭീ​തി​പ​ട​ർ​ത്തി കു​ര​ങ്ങു​പ​നി: 11 രാ​ജ്യ​ങ്ങ​ളി​ലാ​യി 80 പേ​ർ​ക്ക് ബാ​ധി​ച്ച​താ​യി ഡ​ബ്ല്യു​എ​ച്ച്ഒ

Aswathi Kottiyoor
WordPress Image Lightbox