25.9 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പച്ചക്കറി വില കുതിക്കുന്നു: ഓണവിപണി പൊള്ളും
Kerala

പച്ചക്കറി വില കുതിക്കുന്നു: ഓണവിപണി പൊള്ളും

ഓണവിപണി ഉണര്‍ന്നതോടെ പച്ചക്കറി വില കുതിച്ചുയരുന്നു. കനത്ത മഴയെത്തുടര്‍ന്ന് കേരളത്തിലെ പച്ചക്കറികള്‍ നശിച്ചതോടെ തമിഴ്‌നാട്ടില്‍ നിന്നുള്ള പച്ചക്കറികളുടെ വില ഇടനിലക്കാര്‍ വര്‍ധിപ്പിക്കുകയാണ്. സാധാരണ എല്ലാവര്‍ഷവും ചെയ്യുന്നതുപോലെ തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തിക്കുന്ന ഇടനിലക്കാര്‍ അനുദിനം പച്ചക്കറികളുടെ വില വര്‍ധിപ്പിക്കുകയാണ്.

ഇപ്പോള്‍ ഒരു കിലോ ഏത്തയ്ക്ക കേരളത്തിലെ ചില്ലറ വിപണിയില്‍ കിലോയ്ക്ക് നൂറ് രൂപയോട് അടുത്തിരിക്കുകയാണ്. ഇത് നൂറിന് മുകളിലേക്ക് കുതിച്ചുകയറുമെന്നുതന്നൊയണ് ചില്ല വ്യാപാരികള്‍ പറയുന്നത്. കഴിഞ്ഞദിവസം വരെ കൊച്ചിയിലെ ചില്ലറ വില്‍പനക്കാര്‍ തക്കാളി കിലോ 30 രൂപയ്ക്കായിരുന്നു നല്‍കിയിരുന്നത്. എന്നാല്‍ അത് 40ലേക്ക് എത്തി നില്‍ക്കുയാണ്. കാരറ്റിന് കിലോ നൂറ് രൂപയും പച്ചമുളകിന് 80 രൂപയുമാണ് ഇന്നലത്തെ വില.

നാളെ മുതല്‍ വീണ്ടും വിലകയറുമെന്ന് ഉറപ്പാണ്. ഓണം സീസണെ കണക്കാക്കിയാണ് തമിഴ്‌നാട്ടിലെ പലയിടങ്ങളിലും പച്ചക്കറി വിളവെടുപ്പ് ക്രമീകരിക്കുന്നത്. സാധാരണ വിലയുടെ ഇരട്ടിയിലധികം ഈ സമയത്ത് ലഭിക്കുമെന്ന കണക്കുകൂട്ടലില്‍ തന്നെയാണ് അവര്‍ പച്ചക്കറി കൃഷി ചെയ്യുന്നതും. ഇതിനിടയില്‍ ഇടനിലക്കാര്‍ കൂടി വര്‍ധന നടപ്പാക്കുന്നതോടെ കേരളീയര്‍ പച്ചക്കറിക്ക് നല്‍കേണ്ടത് വന്‍ വിലയാകുമെന്ന് ഉറപ്പാണ്.

Related posts

എച്ച്3 എൻ2 വ്യാപനം:ജാഗ്രത പുലർത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രനിർദേശം

Aswathi Kottiyoor

ഓണക്കിറ്റ് വിതരണം: അന്തേവാസികളുടെ വിവരം നൽകണം

Aswathi Kottiyoor

റിപ്പബ്ലിക് ദിനാഘോഷം : ​ഗാന്ധിജിയുടെ ഇഷ്ട​ഗാനവും കേന്ദ്രം ഒഴിവാക്കി

Aswathi Kottiyoor
WordPress Image Lightbox