28 C
Iritty, IN
September 23, 2023
  • Home
  • Kerala
  • റിപ്പബ്ലിക് ദിനാഘോഷം : ​ഗാന്ധിജിയുടെ ഇഷ്ട​ഗാനവും കേന്ദ്രം ഒഴിവാക്കി
Kerala

റിപ്പബ്ലിക് ദിനാഘോഷം : ​ഗാന്ധിജിയുടെ ഇഷ്ട​ഗാനവും കേന്ദ്രം ഒഴിവാക്കി

ഇന്ത്യാ ഗേറ്റിലെ അമർ ജവാൻ ജ്യോതി “അണച്ച’തിന് പിന്നാലെ റിപ്പബ്ലിക് ദിന ആഘോഷത്തിൽനിന്ന്‌ രാഷ്ട്രപിതാവ് മഹാത്മാ​ഗാന്ധിയുടെ ഇഷ്ട ക്രൈസ്‌തവ ഗാനവും കേന്ദ്ര സർക്കാർ ഒഴിവാക്കി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ സമാപനംകുറിച്ച്‌ നടക്കുന്ന സൈനികരുടെ പിൻവാങ്ങൽ ചടങ്ങിൽനിന്ന്‌ ‘എബൈഡ്‌ വിത്ത്‌ മി’ എന്ന പ്രശസ്‌ത ഗാനമാണ് ഒഴിവാക്കിയത്‌. റിപ്പബ്ലിക് ദിന പരിപാടികള്‍ക്ക് രണ്ടു ദിവസത്തിനുശേഷം ജനുവരി 29-ന് ന്യൂഡല്‍ഹിയിലെ വിജയ് ചൗക്കിലാണ്‌ ചടങ്ങ്‌ നടത്താറുള്ളത്.

1950 മുതൽ എല്ലാ വര്‍ഷവും ഈ സ്തുതിഗീതം മൂന്നു സേനാ ബാന്‍ഡുകളും ചേര്‍ന്ന് വായിക്കാറുണ്ട്. 1847ൽ ആംഗ്ലിക്കൻ പുരോഹിതനായ ഹെൻറി ഫ്രാൻസിസ് ലൈറ്റ് രചിച്ച ഗാനം ചിട്ടപ്പെടുത്തിയത് വില്യം ഹെൻറി മോങ്ക് ആണ്. പത്തൊമ്പതാം നൂറ്റാണ്ടിൽ ഇംഗ്ലീഷിൽ എഴുതപ്പെട്ട ഗാനം ‘കൂടെ പാർക്ക നേരം വൈകുന്നിതാ..’ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷവും ​ഗാനം ഒഴിവാക്കാൻ കേന്ദ്രം ശ്രമം നടത്തിയിരുന്നു.

Related posts

പ്രാർഥനയ്ക്ക് മറുപടി ലഭിച്ചില്ല; അമ്പലങ്ങൾ തകർത്ത് 24 കാരൻ

𝓐𝓷𝓾 𝓴 𝓳

ഫസ്റ്റ്‌ബെല്ലിൽ ഇനി ഓഡിയോ ബുക്കുകളും ആംഗ്യ ഭാഷയിൽ പ്രത്യേക ക്ലാസുകളും

𝓐𝓷𝓾 𝓴 𝓳

പുതിയ ക്യാമറയിൽ കുടുങ്ങേണ്ട; വിവിധ റോഡുകളിലെ വേഗപരിധി അറിയാം

WordPress Image Lightbox