24 C
Iritty, IN
July 5, 2024
  • Home
  • Kerala
  • പ​രി​പ്പു​തോ​ട് സ​ർ​വീ​സി​നെ ഹി​റ്റാ​ക്കി കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​യ്മ
Kerala

പ​രി​പ്പു​തോ​ട് സ​ർ​വീ​സി​നെ ഹി​റ്റാ​ക്കി കെ​എ​സ്ആ​ർ​ടി​സി കൂ​ട്ടാ​യ്മ

ക​ണ്ണൂ​ർ: കീ​ഴ്പ്പ​ള്ളി പ​രി​പ്പു​തോ​ട് നി​ന്ന് പു​റ​പ്പെ​ട്ട ബ​സ് കൃ​ത്യ സ​മ​യം സ്റ്റോ​പ്പി​ൽ എ​ത്തു​മെ​ന്ന വാ​ട്ട്‌​സാ​പ്പ് സ​ന്ദേ​ശം. ഉ​റ​ങ്ങി​പ്പോ​യ​വ​രെ ഇ​റ​ങ്ങേ​ണ്ട സ്ഥ​ല​മെ​ത്തു​മ്പോ​ൾ വി​ളി​ച്ചു​ണ​ർ​ത്തു​ന്ന ക​ണ്ട​ക്ട​ർ. ഇ​ത് സ്വ​കാ​ര്യ ല​ക്ഷ്വ​റി ബ​സാ​ണെ​ന്ന് ക​രു​തി​യെ​ങ്കി​ൽ തെ​റ്റി. പ​രി​പ്പു​തോ​ട് -കാ​സ​ർ​ഗോ​ഡ് റൂ​ട്ടി​ലൂ​ടെ​യു​ള്ള കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ പ​തി​വ് കാ​ഴ്ച​യാ​ണി​ത്. ഒ​രു കൂ​ട്ടം യാ​ത്ര​ക്കാ​ർ ഹൃ​ദ​യ​ത്തി​ലേ​റ്റി​യ കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സി​ന്‍റെ ക​ഥ.
പ​ത്ത് വ​ർ​ഷം മു​ന്പാ​രം​ഭി​ച്ച ബ​സ് സ​ർ​വീ​സ് ജ​ന​ങ്ങ​ളു​ടേ​താ​യ​തോ​ടെ യാ​ത്ര​ക്കാ​ർ എ​ട്ടു വ​ർ​ഷം മു​മ്പ് വാ​ട്സ് ആ​പ് ഗ്രൂ​പ്പ് തു​ട​ങ്ങി. തീ​വ​ണ്ടി​യി​ൽ സീ​സ​ൺ ടി​ക്ക​റ്റ് യാ​ത്ര​ക്കാ​ർ ചെ​യ്യു​ന്ന​ത് പോ​ലെ​യു​ള്ള ഒ​രു കൂ​ട്ടാ​യ്മ. 40 സ്ഥി​രം യാ​ത്ര​ക്കാ​രു​ൾ​പ്പെ​ടെ ഇ​പ്പോ​ൾ നൂ​റി​ലേ​റെ പേ​രാ​ണ് ഗ്രൂ​പ്പി​ലു​ള്ള​ത്. ഒ​രു ത​വ​ണ​യെ​ങ്കി​ലും ബ​സി​ൽ ക​യ​റി​യ ആ​ർ​ക്കും താ​ൽ​പ്പ​ര്യ​മു​ണ്ടെ​ങ്കി​ൽ ഇ​തി​ൽ അം​ഗ​മാ​വാം. വി​ദ്യാ​ർ​ഥി​ക​ൾ, സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ർ, ദി​വ​സ വേ​ത​ന​ക്കാ​ർ തു​ട​ങ്ങി വി​വി​ധ മേ​ഖ​ല​യി​ലു​ള്ള​വ​ർ കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​ണ്. ബ​സ് ഡ്രൈ​വ​റും ക​ണ്ട​ക്ട​റും സ്ഥി​രം യാ​ത്ര​ക്കാ​രാ​യ ആ​റു പേ​രും ചേ​ർ​ന്ന അ​ഡ്മി​ൻ പാ​ന​ലി​നാ​ണ് ഗ്രൂ​പ്പി​ന്‍റെ ചു​മ​ത​ല. പ​രി​പ്പ്തോ​ട് നി​ന്ന് രാ​വി​ലെ 7.45ന് ​പു​റ​പ്പെ​ടു​ന്ന ബ​സ് 9.15 ന് ​ക​ണ്ണൂ​രി​ലെ​ത്തും.
ബ​സ് പു​റ​പ്പെ​ടു​ന്ന സ​മ​യം മു​ത​ൽ ഗ്രൂ​പ്പി​ൽ സ​ന്ദേ​ശ​വു​മെ​ത്തും, പി​ന്നീ​ട് ക​യ​റു​ന്ന യാ​ത്ര​ക്കാ​ർ സ​മ​യ​ക്ര​മം അ​പ്‌​ഡേ​റ്റ് ചെ​യ്യും. വൈ​കു​മെ​ങ്കി​ൽ അ​തും അ​റി​യി​ക്കും. എ​ടൂ​ർ എ​ത്തു​മ്പോ​ഴേ​ക്കും ബ​സി​ൽ ആ​ളു​ക​ൾ നി​റ​യും. കൂ​ടു​ത​ലും സ്ഥി​രം യാ​ത്ര​ക്കാ​രാ​ണ് ബ​സി​ൽ ഉ​ണ്ടാ​വു​ക. ബ​സു​ക​ളു​ടെ സ​മ​യ​ക്ര​മം, ടൂ​ർ പാ​ക്കേ​ജ് തു​ട​ങ്ങി കെ​എ​സ്ആ​ർ​ടി​സി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റ് കാ​ര്യ​ങ്ങ​ളും ഗ്രൂ​പ്പി​ൽ ച​ർ​ച്ച​യാ​കാ​റു​ണ്ട്. 9.30ന് ​ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്ന ബ​സ് 12.30ന് ​കാ​സ​ർ​ഗോ​ഡും 4.45ന് ​തി​രി​ച്ച് ക​ണ്ണൂ​രി​ലു​മെ​ത്തും. അ​റ്റ​കു​റ്റ​പ്പ​ണി ഉ​ണ്ടാ​കു​ക​യാ​ണെ​ങ്കി​ൽ മ​റ്റ് ബ​സ് അ​യ​യ്ക്കു​ന്ന​തി​നാ​ൽ സ​ർ​വീ​സ് മു​ട​ങ്ങാ​റി​ല്ല.
ശ​രാ​ശ​രി 18,000 രൂ​പ​യാ​ണ് ഒ​രു ദി​വ​സ​ത്തെ വ​രു​മാ​നം. 9500 രൂ​പ ഡീ​സ​ലി​ന് ചെ​ല​വാ​കും. ഒ​രു മാ​സം ഡീ​സ​ൽ ചെ​ല​വ് ക​ഴി​ച്ച് ശ​രാ​ശ​രി 2.5 ല​ക്ഷം വ​രു​മാ​നം ല​ഭി​ക്കു​ന്ന സ​ർ​വീ​സാ​ണി​തെ​ന്ന് ക​ണ്ട​ക്ട​ർ രാ​ജേ​ഷ് പ​റ​ഞ്ഞു. നേ​ര​ത്തെ ന​ഷ്ടം കാ​ര​ണം സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് നി​ർ​ത്തി​യ റൂ​ട്ടി​ലാ​ണ് ഈ ​കെ​എ​സ്ആ​ർ​ടി​സി ലാ​ഭ​ക​ര​മാ​യി ഓ​ടു​ന്ന​ത്.
ഡ്രൈ​വ​ർ​മാ​രാ​യ കെ.​കെ. ബി​ജോ, ബി. ​ഗി​രീ​ഷ്, ക​ണ്ട​ക്ട​ർ​മാ​രാ​യ എം.​ബി. രാ​ജേ​ഷ്, എ​ൻ. സു​ഹാ​സ് എ​ന്നി​വ​രാ​ണ് ഇ​തി​ലെ സ്ഥി​രം ജീ​വ​ന​ക്കാ​ർ. വൈ​കു​ന്നേ​രം 4.57ന് ​ക​ണ്ണൂ​രി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് രാ​ത്രി ഏ​ഴി​ന് പ​രി​പ്പു​തോ​ട് എ​ത്തു​ന്ന​തോ​ടെ​യാ​ണ് ഒ​രു ദി​വ​സ​ത്തെ യാ​ത്ര അ​വ​സാ​നി​ക്കു​ക.

Related posts

വാര്‍ഷിക പൊതുയോഗം

Aswathi Kottiyoor

നെടുംപുറംചാലിൽ മണ്ണുമാന്തിയും ഓട്ടോയും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക് –

Aswathi Kottiyoor

കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്

Aswathi Kottiyoor
WordPress Image Lightbox