22.9 C
Iritty, IN
July 8, 2024
  • Home
  • Iritty
  • നാടൻ പെരുമയുണർത്തി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഓണാഘോഷം.
Iritty

നാടൻ പെരുമയുണർത്തി കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഓണാഘോഷം.


കരിക്കോട്ടക്കരി :
കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിലെ ഓണാഘോഷം നാടൻകളികൾ കൊണ്ട് ശ്രദ്ധേയമായി. മൺമറഞ്ഞു പോകുന്ന നാടൻ കളികൾ പുതുതലമുറയിലേക്ക് കൈമാറ്റം ചെയ്യുന്നതിനുള്ള വേദിയായി ഓണാഘോഷം മാറി. പരിശീലനം ലഭിച്ച കുട്ടികൾ നിർമ്മിച്ച ഓലപ്പന്തു കൊണ്ടാണ് പല കളികളും നടന്നത്.
കുഴിപ്പന്ത്, തലപ്പന്ത്, ഡപ്പകളി, പഴുക്കാകളി, കുതിരക്കബഡി, കൊത്തങ്കല്ല് കളി, അക്ക്കളി, കിളിത്തട്ട് കളി, ഗോട്ടികളി എന്നിവയാണ് കുട്ടികൾക്കായി നടത്തിയ നാടൻകളികൾ. കൂടാതെ വടം വലി മത്സരവും ഓണ സദ്യയും നടന്നു. പരിപാടികൾക്ക് അധ്യാപകരും പി.ടി.എ അംഗങ്ങളും നേതൃത്വം നൽകി. പി.ടി.എ.യുടെ നേതൃത്വത്തിൽ തയ്യാറാക്കിയ മെഗാ പൂക്കളവും കരിക്കോട്ടക്കരി ടൗണിലും സമീപപ്രദേശങ്ങളിലും സന്ദർശനം നടത്തി ഓണാശംസകൾ നേർന്ന മാവേലിയും വാമനനും കൂട്ടുകാരും ശ്രദ്ധേയമായി.

Related posts

പരിസ്ഥിതി സൗഹൃദ പദ്ധതികൾക്ക് മുൻഗണന നൽകി ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ബജറ്റ്

Aswathi Kottiyoor

പച്ചക്കറിതൈകൾ വിതരണം ചെയ്തു.

Aswathi Kottiyoor

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

Aswathi Kottiyoor
WordPress Image Lightbox