23.6 C
Iritty, IN
October 3, 2023
  • Home
  • Iritty
  • പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു
Iritty

പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ ഓഫീസ് ഉദ്ഘാടനം ചെയ്തു

ഇരിട്ടി: സ്‌റ്റേറ്റ് പോലീസ് പെൻഷനേഴ്‌സ് വെൽഫെയർ അസോസിയേഷൻ ഇരിട്ടി മേഖലാ കമ്മിററി ഓഫീസ് ഇരിട്ടി പഴയ പാലം റോഡിൽ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് റിട്ട. ഐ പി എസ് പി.കെ. ലംബോദരൻ നായർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് പി.സി. വർഗീസ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ഡി വൈ എസ് പി പ്രിൻസ് അബ്രഹാം മുഖ്യപ്രഭാഷണം നടത്തി. മുതിർന്ന അംഗങ്ങളെ സംസ്ഥാന ജന.സെക്രട്ടറി കെ.ശ്രീകുമാർ ആദരിച്ചു. മേഖലാ സെക്രട്ടറി കെ. കുഞ്ഞികൃഷ്ണൻ, കല്ലറ ബാലകൃഷ്ണൻ, കെ. മണികണ്ട്ഠൻ നായർ, പി. ബാലൻ, ജില്ലാ പ്രസിഡന്റ് മുയ്യം രാഘവൻ, സെക്രട്ടറി എം. ജി. ജോസഫ്, പി.വി. സബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. അസോസിയേഷനിലെ അംഗങ്ങളുടെ വരിസംഖ്യയും പെൻഷൻ തുകയിലെ വിഹിതവും പങ്കുവെച്ചാണ് സ്വന്തമായി ഇരിട്ടി നഗരത്തിൽ ഓഫീസ് യാഥാർത്ഥ്യമാക്കിയത്.

Related posts

ആലച്ചേരിയിൽ മാമ്പഴോത്സവത്തിന് തുടക്കമായി……….

𝓐𝓷𝓾 𝓴 𝓳

ഉദ്ഘാടനത്തിനൊരുങ്ങി കൂട്ടുപുഴയിലെ പുതിയ പാലം

𝓐𝓷𝓾 𝓴 𝓳

സക്കീർഹുസൈൻ പര്യടനം നടത്തി………

𝓐𝓷𝓾 𝓴 𝓳
WordPress Image Lightbox