23.8 C
Iritty, IN
September 28, 2024
  • Home
  • Kerala
  • വളയഞ്ചാൽ കോളനിയിൽ കുടിവെള്ള പ്രശ്നത്തിന് ഭാഗിക പരിഹാരം; ഒരു മോട്ടോർ നന്നാക്കി
Kerala

വളയഞ്ചാൽ കോളനിയിൽ കുടിവെള്ള പ്രശ്നത്തിന് ഭാഗിക പരിഹാരം; ഒരു മോട്ടോർ നന്നാക്കി

കേളകം : വളയഞ്ചാൽ കോളനി നിവാസികളുടെ കുടിവെള്ളപ്രശ്നത്തിന് ഭാഗികമായി പരിഹാരം. ഒരു മോേട്ടാർ നന്നാക്കിയതായി കേളകം പഞ്ചായത്ത് പ്രസിഡൻറ് സി.ടി. അനീഷ് പറഞ്ഞു. രണ്ടാമത്തേത് പുതിയത് സ്ഥാപിക്കണം. ഇതിനായി ടെൻഡർ വിളിക്കും. അദേഹം പറഞ്ഞു.

30-ലേറെ വീടുകളുള്ള വളയഞ്ചാൽ കോളനിയിലെ എല്ലാ വീടുകൾക്കു മുൻപിലും ജലഅതോറിറ്റി വക പൈപ്പുകളും ടാപ്പുകളുമുണ്ട്. ചീങ്കണ്ണിപ്പുഴക്കരയിൽ കുടിവെള്ള കിണറുണ്ട്. കോളനിക്കരികിൽ ടാങ്കും രണ്ട് മോട്ടോറുമുണ്ട്. പക്ഷേ, രണ്ടുമാസമായി കോളനിയിൽ കുടിവെള്ളമെത്തുന്നില്ലായിരുന്നു. ഇതിനാണ് പാതി പരിഹാരമായത്.

രണ്ടു മോേട്ടാറുകളും കേടായിട്ട് രണ്ടുമാസമായിരുന്നു. സമീപത്തെ തോട്ടുകരയിലെ കുളത്തിൽനിന്ന് രാവിലെയും വൈകീട്ടും ചുമന്നാണ് ഇവർ കുടിക്കാൻ വെള്ളമെത്തിച്ചിരുന്നത്.

മുൻപ് പലതവണ മോേട്ടാർ പണിമുടക്കിയപ്പോൾ കോളനിക്കാർ സ്വയം പണം മുടക്കി നേരെയാക്കിയിരുന്നു. ഇത്തവണ ജലഅതോറിറ്റി, പഞ്ചായത്ത് അധികൃതർ നന്നാക്കിത്തരാമെന്നറിയിച്ചിരുന്നു. ഇതാണ് ഇപ്പോൾ നന്നാക്കിയത്. തൊഴിലുറപ്പ് തൊഴിലിനും മറ്റു കൂലിപ്പണികൾക്കും പോകുന്നവരാണ് കോളനിയിലുള്ളത്.

Related posts

ലൈഫ് കരട് പട്ടിക: ഒന്നാം ഘട്ടത്തിൽ 73,138 അപ്പീൽ, 37 ആക്ഷേപങ്ങൾ

Aswathi Kottiyoor

മദ്യവില വർധിപ്പിച്ചേക്കും; കമ്പനികൾക്ക് ഇളവുകൾ

സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Aswathi Kottiyoor
WordPress Image Lightbox