• Home
  • kannur
  • നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു
kannur

നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു

തെരുവ്നായ കുറുകെ ചാടി നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ വൈദ്യുതി തൂണിലിടിച്ച് യുവാവ് മരിച്ചു. പന്തൽ തൊഴിലാളി കതിരൂർ കക്കറയിലെ ശ്രീ ശാരദാലയത്തിൽ വിദുൽ പ്രകാശ് (22) ആണ് മരണപ്പെട്ടത്. പ്രകാശൻ ഉഷ ദമ്പതികളുടെ മകനാണ്. ഗണേശോത്സവവുമായി ബന്ധപ്പെട്ട പരിപാടിയുടെ പന്തലും സെറ്റുകളും അഴിച്ച് മാറ്റിയ ശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്കുള്ള യാത്രാമധ്യേ ഇന്ന് പുലർച്ചെ 1.15 ഓടെ കതിരൂർ ഡയമണ്ട് മുക്കിലാണ് അപകടം. സാരമായി പരിക്കേറ്റ വിദുലിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഏക സഹോദരി: അംബിക.കതിരൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി

Related posts

കാട്ടാന ശല്യം; സൗരോര്‍ജ്ജ തൂക്ക് വേലി സ്ഥാപിക്കാന്‍ തീരുമാനം

Aswathi Kottiyoor

ജില്ലയിൽ മാത്രം 3500 ഹെക്ടറോളം സ്ഥലത്ത് പുതുതായി കൃഷി; വിൽപനയ്ക്ക് പുതുവഴികൾ .

Aswathi Kottiyoor

കണ്ണൂരിൽ ട്രാൻസ്ജെൻഡർ തി കൊളുത്തി മരിച്ചു…….

Aswathi Kottiyoor
WordPress Image Lightbox