34.7 C
Iritty, IN
May 17, 2024
  • Home
  • Kerala
  • സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ ഡി​സൈ​ൻ​ഡ് റോ​ഡു​ക​ളാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം: മ​ന്ത്രി റി​യാ​സ്
Kerala

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ ഡി​സൈ​ൻ​ഡ് റോ​ഡു​ക​ളാ​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യം: മ​ന്ത്രി റി​യാ​സ്

സം​സ്ഥാ​ന​ത്തെ റോ​ഡു​ക​ൾ ഡി​സൈ​ൻ​ഡ് റോ​ഡു​ക​ളാ​ക്കു​ക എ​ന്ന​താ​ണ് സ​ർ​ക്കാ​രി​ന്‍റെ ല​ക്ഷ്യ​മെ​ന്നു പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ്. മോ​ൻ​സ് ജോ​സ​ഫി​ന്‍റെ ശ്ര​ദ്ധ​ക്ഷ​ണി​ക്ക​ലി​നു മ​റു​പ​ടി​യാ​യാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ബി​എം-​ബി​സി പോ​ലു​ള്ള മി​ക​ച്ച നി​ല​വാ​രം, ആ​വ​ശ്യ​മാ​യ ഡ്രെ​യി​നേ​ജ്, സു​ര​ക്ഷാ സം​വി​ധാ​നം എ​ന്നി​വ​യോ​ടു കൂ​ടി​യ റോ​ഡു​ക​ൾ വേ​ണം . വാ​ഹ​ന സാ​ന്ദ്ര​ത​യ്ക്ക് അ​നു​സ​രി​ച്ച് ഭാ​രം താ​ങ്ങാ​നും റോ​ഡു​ക​ൾ​ക്ക് ക​ഴി​യ​ണം. വാ​ഹ​ന​പെ​രു​പ്പ​ത്തി​ന​നു​സ​രി​ച്ച് ആ​വ​ശ്യ​മാ​യ വീ​തി ഉ​ണ്ടെ​ങ്കി​ൽ മാ​ത്ര​മേ ന​മു​ക്ക് റോ​ഡു​ക​ൾ മി​ക​ച്ച നി​ല​യി​ൽ നി​ല​നി​ർ​ത്താ​ൻ ക​ഴി​യൂ എ​ന്ന​തും യാ​ഥാ​ർ​ഥ്യ​മാ​ണ്.

പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ലു​ള്ള 29522.15 കി​ലോ മീ​റ്റ​ർ റോ​ഡും മി​ക​ച്ച നി​ല​വാ​ര​ത്തി​ൽ പു​ന​ർ​നി​ർ​മി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

Related posts

ഭക്ഷണ വിതരണ പദ്ധതിയുമായി കെസിവൈഎം

Aswathi Kottiyoor

ശ്രീലങ്കയിൽ വീണ്ടും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Aswathi Kottiyoor

മുസ്ലിം യൂത്ത് ലീഗ് പഠന ക്യാമ്പ് ഉണര്‍വ്വ് വിളക്കോടില്‍ നടന്നു

Aswathi Kottiyoor
WordPress Image Lightbox