പേരാവൂർ താലൂക്ക് ആസ്പത്രിയിലെ ഏക അനസ്തറ്റിസ്റ്റിനെ കൂടി സ്ഥലംമാറ്റി. ഇതോടെ താലൂക്ക് ആസ്പത്രിയിലെ പ്രസവചികിത്സയും ശസ്ത്രക്രിയകളും പൂർണമായും നിലച്ചു. കേളകം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ അസി. സർജൻ തസ്തികയിൽ ജോലി ചെയ്തിരുന്ന അനസ്തറ്റിസ്റ്റ് ഡോ. വി. കെ. അശ്വിനെ രണ്ടുവർഷം മുൻപാണ് പേരാവൂരിലേക്ക് ജോലിക്രമീകരണ വ്യവസ്ഥയിൽ നിയമിച്ചത്. ഇദ്ദേഹത്തെ മാറ്റിനിയമിച്ച ജില്ലാ മെഡിക്കൽ ഓഫീസറുടെ ഉത്തരവ് തിങ്കളാഴ്ചയാണിറങ്ങിയത്. ഉത്തരവ് ചൊവ്വാഴ്ച പ്രാബല്യത്തിൽ വരും. ദേശീയ ആരോഗ്യദൗത്യം മുഖേന ഒന്നും ജോലിക്രമീകരണ വ്യവസ്ഥയിൽ രണ്ട് അനസ്തറ്റിസ്റ്റാണ് പേരാവൂരിലുണ്ടായിരുന്നത്. ഇതിൽ ഒരാളെ മാസങ്ങൾക്ക് മുൻപും മറ്റൊരാളെ ദിവസങ്ങൾക്ക് മുൻപും സ്ഥലംമാറ്റിയിരുന്നു. ഒരു അനസ്തറ്റിസ്റ്റിന്റെ സേവനം മാത്രമായതോടെ ആസ്പത്രിയിൽ പ്രസവചികിത്സകളും ശസ്ത്രക്രിയകളും ഭാഗികമായി നിലയ്ക്കുകയും ചെയ്തിരുന്നു. ജോലിക്രമീകരണ വ്യവസ്ഥയിൽ ജില്ലയിൽ ജോലി ചെയ്ത് വരുന്ന മുഴുവൻ ഡോക്ടർമാരെയും ഇത്തരത്തിൽ മാറ്റിനിയമിച്ച് ഉത്തരവിറങ്ങിയിട്ടുണ്ട്.
Lokal App!
previous post