24.2 C
Iritty, IN
July 8, 2024
  • Home
  • Kerala
  • സ്വിഫ്റ്റിലെ െഡ്രെവർ നിയമനം: പിഎസ്‌സി ലിസ്റ്റിലുള്ളവർക്ക് മുൻഗണന വേണം: ഹൈക്കോടതി
Kerala

സ്വിഫ്റ്റിലെ െഡ്രെവർ നിയമനം: പിഎസ്‌സി ലിസ്റ്റിലുള്ളവർക്ക് മുൻഗണന വേണം: ഹൈക്കോടതി

കെഎസ്ആർടിസി സ്വിഫ്റ്റിലെ ഡ്രൈവർമാരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുമ്പോൾ പിഎസ്‌സി റാങ്ക് ലിസ്റ്റിലുള്ളവർക്കു മുൻഗണന നൽകണമെന്നു ഹൈക്കോടതി നിർദേശിച്ചു. സ്വിഫ്റ്റിന്റെ വ്യവസ്ഥകൾ അനുസരിച്ചായിരിക്കും നിയമനമെന്നും കോടതി പറഞ്ഞു.

കെഎസ്ആർടിസിയിലെ റിസർവ് ഡ്രൈവർ തസ്തികയിലേക്കുള്ള പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ആലപ്പുഴ സ്വദേശി ടി.എസ്.സന്തോഷ് ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ പരിഗണിച്ചാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.

ഒഴിവുള്ള വിവരം അറിയിച്ച് നോട്ടിസ് ഇറക്കണം, റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുന്നവർക്കു മുൻഗണന നൽകുന്നതു വ്യവസ്ഥകൾക്കു വിധേയമായിരിക്കണം, നിയമനം ലഭിക്കുന്നവർക്ക് സ്ഥിരനിയമനം എന്ന അവകാശവാദം ഉന്നയിക്കാനാകില്ലെന്നു നോട്ടിസിൽ വ്യക്തമാക്കണം എന്നീ നിർദേശങ്ങളും കോടതി മുന്നോട്ടുവച്ചു. സ്ഥിര നിയമനത്തിനായി തയാറാക്കിയ ഉദ്യോഗാർഥികളെ ഒഴിവാക്കി താൽക്കാലിക നിയമനം നടത്തുന്നതിൽ അപാകത ചൂണ്ടിക്കാട്ടിയാണ് ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

സിറ്റി, ഓർഡിനറി, മൊഫ്യൂസൽ സർവീസുകളിൽ പിഎസ്‌സി റാങ്ക് ലിസ്റ്റിൽ ഉള്ള ഡ്രൈവർമാരെ നിയോഗിക്കാൻ തയാറാണെന്നു സ്വിഫ്റ്റ് അറിയിച്ചിരുന്നു. സ്വിഫ്റ്റ് തയാറാക്കിയ റാങ്ക് ലിസ്റ്റിലുള്ളവർക്കുള്ള അതേ വ്യവസ്ഥകളോടെയാകും നിയമനം. ഇവർക്കു സാങ്കേതിക വിദ്യയിൽ പരിശീലനം നൽകുമെന്നും വ്യക്തമാക്കി.

റാങ്ക് ലിസ്റ്റിന്റെ കാലാവധി 2016 ഡിസംബർ 31 ന് കഴിഞ്ഞു. എന്നാൽ, 2015 ൽ പിഎസ്‌സിക്കു റിപ്പോർട്ട് ചെയ്ത ഒഴിവുകൾ പോലും നികത്തിയില്ല. പിഎസ്‌സി ലിസ്റ്റിൽ നിന്ന് സ്വിഫ്റ്റിലെ ഡ്രൈവർമാരെ നിയമിക്കണമെന്ന ആവശ്യം സിംഗിൾ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് അപ്പീൽ നൽകിയത്.

Related posts

കെട്ടിടങ്ങൾക്കും വിലയിട്ടു; 1301 കോടി അധികം കിട്ടി

Aswathi Kottiyoor

കരീം ബെൻസെമയ്ക്ക് ബാലൻ ഡി ഓർ ; വനിതകളിൽ അലക്‌സിയ പുറ്റെലസ്

Aswathi Kottiyoor

അഞ്ച് രോഗങ്ങൾക്ക് ഇന്ത്യയിൽ ജാഗ്രത നിർദേശം

Aswathi Kottiyoor
WordPress Image Lightbox