27.1 C
Iritty, IN
July 27, 2024
  • Home
  • Kerala
  • കെട്ടിടങ്ങൾക്കും വിലയിട്ടു; 1301 കോടി അധികം കിട്ടി
Kerala

കെട്ടിടങ്ങൾക്കും വിലയിട്ടു; 1301 കോടി അധികം കിട്ടി

ഭൂമിക്കു പുറമേ, വിൽക്കുന്ന കെട്ടിടങ്ങൾക്കും ആധികാരികമായി വില നിർണയിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നതോടെ കോവിഡ് പ്രതിസന്ധിക്കിടയിലും റജിസ്ട്രേഷൻ വകുപ്പിന് കഴിഞ്ഞ സാമ്പത്തിക വർഷം (2021–22) റെക്കോർഡ് വരുമാനം. മുൻ വർഷത്തെക്കാൾ 1301 കോടി രൂപയുടെ അധിക വരുമാനമാണ് സ്റ്റാംപ് ഡ്യൂട്ടി, റജിസ്ട്രേഷൻ ഫീസ് ഇനങ്ങളിൽ നിന്നു സർക്കാരിനു കിട്ടിയത്. ആകെ വരുമാനം 4,431 കോടി രൂപയാണ്. ഇത് ലക്ഷ്യം വച്ചതിനെക്കാൾ 305.89 കോടി രൂപ അധികമാണ്. 1,63,806 ആധാരങ്ങൾ അധികം റജിസ്റ്റർ ചെയ്തു.

കെട്ടിടങ്ങൾക്ക് തോന്നുംപടി വിലയിടുന്ന രീതിയാണ് മുൻപുണ്ടായിരുന്നത്. എന്നാൽ, കൈമാറ്റം ചെയ്യുന്ന കെട്ടിടങ്ങൾക്ക് പൊതുമരാമത്തു നിരക്ക് അനുസരിച്ച് വിലയിടാൻ‌ സർക്കാർ ചട്ടഭേദഗതി കൊണ്ടു വന്നു.

എന്നിട്ടും വില നിർണയത്തിൽ പല എൻജിനീയർമാരും ഉഴപ്പി. കൃത്യമായി വില നിർണയിക്കാത്ത എൻജിനീയർമാരുടെ ലൈസൻസ് റദ്ദുചെയ്യുമെന്ന മുന്നറിയിപ്പ് വന്നതോടെ വില നിർണയത്തിൽ മാറ്റം വന്നു. ഇതോടെ റജിസ്ട്രേഷൻ വകുപ്പിന്റെ വരുമാനവും കുതിച്ചുയർന്നു. കോവിഡ് നിയന്ത്രണങ്ങൾ കാരണം ഒരു മാസത്തോളമാണ് കഴിഞ്ഞ സാമ്പത്തിക വർഷം റജിസ്ട്രേഷൻ ഓഫിസുകൾ അടച്ചിടേണ്ടി വന്നത്. ഏറ്റവും കൂടുതൽ നിയന്ത്രണങ്ങൾ നിലനിന്ന തൃശൂർ ജില്ലയ്ക്ക് വരുമാന ലക്ഷ്യം കൈവരിക്കാനായില്ല.

ഏറ്റവും കൂടുതൽ ആധാരം റജിസ്റ്റർ ചെയ്തത് മലപ്പുറം ജില്ലയിലാണ്. 1,20,143 റജിസ്‌ട്രേഷനുകൾ. 1,00,717 ആധാരങ്ങൾ റജിസ്റ്റർ ചെയ്ത തിരുവനന്തപുരം ജില്ലയാണ് രണ്ടാം സ്ഥാനത്ത്.

7 സബ് റജിസ്ട്രാർ ഓഫിസുകൾ മാത്രമുള്ള വയനാട് ജില്ലയിൽ 25,148 ആധാരങ്ങൾ റജിസ്റ്റർ ചെയ്തു. റജിസ്‌ട്രേഷനിൽ ഏറ്റവും പിന്നിലാണെങ്കിലും ബജറ്റ് ലക്ഷ്യംവച്ചതിനെക്കാൾ 125.83% അധിക വരുമാനം വയനാട് നേടി. എറണാകുളം ജില്ലയ്ക്ക് ബജറ്റ് ലക്ഷ്യത്തിലേക്ക് എത്താനായില്ലെങ്കിലും സംസ്ഥാനത്ത് ഏറ്റവുമധികം വരുമാനം നേടി ; 977.21 കോടി രൂപ.

ജില്ലകളുടെ വരുമാനക്കണക്ക്

എറണാകുളം 977 കോടി

തിരുവനന്തപുരം 572 കോടി

തൃശൂർ 462 കോടി

കോഴിക്കോട് 348 കോടി

കോട്ടയം 327 കോടി

മലപ്പുറം 316 കോടി

പാലക്കാട് 275 കോടി

കണ്ണൂർ 264 കോടി

കൊല്ലം 242 കോടി

ഇടുക്കി 140 കോടി

ആലപ്പുഴ 193 കോടി

പത്തനംതിട്ട 125 കോടി

കാസർകോട് 112 കോടി

വയനാട് 73 കോടി

Related posts

സ്വാതന്ത്ര്യ സമരസേനാനി ഡോ. വൈലോപ്പിള്ളി ബാലകൃഷ്ണന്‍ അന്തരിച്ചു .

Aswathi Kottiyoor

പെട്രോൾ ഡീസൽ എന്നിവക്ക് 2 രൂപ സെസ്; വിദേശ മദ്യത്തിന് സാമൂഹ്യ സുരക്ഷ സെസ്

Aswathi Kottiyoor

മുഖ്യമന്ത്രിയെ വിമാനത്തിൽ വധിക്കാൻ ശ്രമിച്ചെന്ന കേസ്; കെ എസ് ശബരിനാഥൻ അറസ്റ്റില്‍

Aswathi Kottiyoor
WordPress Image Lightbox