ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള പഴശി ഡാം ഗാർഡനിൽ നാളെ മുതൽ ഓണം ഫെസ്റ്റ് ആരംഭിക്കും. വൈകുന്നേരം 6.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്യും. ഇരിട്ടി നഗരസഭാ വൈസ് ചെയർമാൻ പി.പി ഉസ്മാൻ അധ്യക്ഷത വഹിക്കും. ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറി ജി.കെ. ജിജേഷ് കുമാർ മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് കലാ-സാംസ്കാരിക പരിപാടികൾ അവതരിപ്പിക്കും. സെപ്റ്റംബർ 18 വരെ വൈവിധ്യമാർന്ന കലാപരിപാടികൾ ഉൾപ്പെടുത്തിയാണ് ഓണം ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഉദ്ഘാടന ദിവസം കണ്ണൂർ വടക്കൻസ് കലാ സംഘം അവതരിപ്പിക്കുന്ന “മാമാങ്കം ” നാടൻപാട്ടുകൾ അരങ്ങേറും. 27 ന് പൊതുജനങ്ങൾക്ക് ഗാനാലാപനത്തിന് സൗകര്യമൊരുക്കി കരോക്കേ ഗാനാലാപന മത്സരം നടക്കും. തുടർന്നുള്ള ദിവസങ്ങളിലും രാത്രി വിവിധ കലാപരിപാടികളും അരങ്ങേറും.
previous post