24 C
Iritty, IN
July 5, 2024
  • Home
  • kannur
  • നിടുംപൊയിൽ ക്രഷറിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം
kannur

നിടുംപൊയിൽ ക്രഷറിന് മുന്നിൽ നാട്ടുകാരുടെ പ്രതിഷേധം

നിടുംപൊയിൽ ഇരുപത്തിനാലാം മൈലിലെ ന്യൂ ഭാരത്‌ സ്റ്റോൺ ക്രഷറിന് മുന്നിൽ പ്രദേശവാസികളുടെ പ്രതിഷേധം. ക്രഷറിലെ ഉത്പന്നങ്ങൾ പുറത്ത് കൊണ്ട് പോകുന്നത് ജനകീയ കമ്മറ്റി അംഗങ്ങൾ തടഞ്ഞു. ബുധനാഴ്ച വൈകിട്ടോടെയാണ് സംഭവം. ക്രഷർ ഉത്പന്നങ്ങൾ പുറത്തു കൊണ്ടുപോകാൻ ഉടമയെ അനുവദിക്കില്ലെന്ന് ജില്ലാ കളക്ടറും എ ഡി എമ്മും ജനങ്ങൾക്ക് നൽകിയ വാക്ക് ലംഘിക്കപ്പെട്ടതിനാലാണ് പ്രതിഷേധിച്ചതെന്ന് ജനകീയ കമ്മറ്റി അറിയിച്ചു. ഉരുൾപൊട്ടലിനെതുടർന്ന് കണിച്ചാർ പഞ്ചായത്തിലെ മുഴുവൻ കരിങ്കൽ ക്വാറികൾക്കും ക്രഷറുകൾക്കും ജില്ലാ കലക്ടർ താത്കാലിക നിരോധനമേർപ്പെടുത്തിയിരുന്നു. ഈയൊരു പശ്ചാത്തലത്തിലാണ് ജനകീയ കമ്മറ്റി ക്രഷറിന് മുന്നിൽ പ്രതിഷേധം നടത്തിയതും വാഹനങ്ങൾ തടഞ്ഞതും.
എന്നാൽ, കെട്ടിക്കിടക്കുന്ന ക്രഷർ ഉത്പന്നങ്ങൾ പുറത്തേക്ക് കൊണ്ടുപോകാൻ ജില്ലാ കലക്ടറുടെ അനുമതിയുണ്ടെന്ന് ക്രഷർ അധികൃതർ അറിയിച്ചു.

Related posts

അ​പ​ക​ട​ങ്ങ​ൾ തു​ട​ർ​ക്ക​ഥ​ ; പാ​ച​ക​വാ​ത​ക​വും കൊ​ണ്ട് ചീ​റി​പ്പാ​ഞ്ഞ് ടാ​ങ്ക​ർ ലോ​റി​ക​ൾ

Aswathi Kottiyoor

പ​ര​മാ​വ​ധി വേ​ഗം 50 മതി, സ്പീഡ് ​ഗവർണർ നിർബന്ധം, ജിപിഎസ് സംവിധാനം; സ്കൂൾ വാഹനങ്ങൾക്ക് കർശന നിർദേശം

Aswathi Kottiyoor

ല​ഹ​രി​ക്കെ​തി​രേ​യു​ള്ള സ​മ​രം പി​ശാ​ചി​ന് എ​തി​രേ​യു​ള്ള യു​ദ്ധം : മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

Aswathi Kottiyoor
WordPress Image Lightbox