25.9 C
Iritty, IN
July 1, 2024
  • Home
  • Kelakam
  • പ​ദ്ധ​തി​ക​ൾക്ക് വേ​ഗ​ത കൂ​ട്ടാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത്‌
Kelakam

പ​ദ്ധ​തി​ക​ൾക്ക് വേ​ഗ​ത കൂ​ട്ടാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത്‌

കേ​ള​കം: ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​നം, ജൈ​വ വൈ​വി​ധ്യ പാ​ർ​ക്ക്, വി​നോ​ദ​വി​ജ്ഞാ​ന കേ​ന്ദ്രം തു​ട​ങ്ങി‍​യ പ​ദ്ധ​തി​ക​ൾ സ​മ​യ​ബ​ന്ധി​ത​മാ​യി ന​ട​പ്പാ​ക്കാ​ൻ കേ​ള​കം പ​ഞ്ചാ​യ​ത്ത്‌ വി​ക​സ​ന സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. കേ​ള​കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ടു​ന്ന വി​ക​സ​ന പ​ദ്ധ​തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ തീ​രു​മാ​നി​ച്ചു. വി​ദ്യാ​ഭ്യാ​സം, ടൂ​റി​സം, ആ​രോ​ഗ്യം, കാ​യി​കം തു​ട​ങ്ങി വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഭൂ​മി വി​ല​യ്ക്ക് വാ​ങ്ങാ​ൻ ജ​ന​കീ​യ​ഫ​ണ്ട് ശേ​ഖ​ര​ണം ന​ട​ത്താ​നും തീ​രു​മാ​നി​ച്ചു.
കേ​ള​കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​ടി. അ​നീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​ക​സ​ന സ​മി​തി ക​ൺ​വീ​ന​ർ ജോ​ർ​ജ് കു​ട്ടി കു​പ്പ​ക്കാ​ട്ട് പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് ത​ങ്ക​മ്മ മേ​ലെ​ക്കു​റ്റ്, പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ടോ​മി , ജോ​ർ​ജ്കു​ട്ടി വാ​ളു വെ​ട്ടി​ക്ക​ൽ, എ​സ്.​ടി. രാ​ജേ​ന്ദ്ര​ൻ, എം. ​ര​മ​ണ​ൻ, എം.​വി. മാ​ത്യു മ​ന​ക്ക​ൽ, കെ.​എം. അ​ബ്ദു​ൽ അ​സീ​സ്, പൈ​ലി വാ​ത്യാ​ട്ട്, കെ.​പി. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

മലയോര ഹർത്താൽ; കേളകത്ത് വിശദീകരണ യോഗം സംഘടിപ്പിച്ചു.

Aswathi Kottiyoor

ലോ​ക് ഡൗ​ൺ കാ​ല​ത്തും തുറന്നുപ്ര​വ​ർ​ത്തി​ച്ച് ക​ർ​ഷ​ക​ർ​ക്കും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കും സ​ഹാ​യ​മാ​വു​ക​യാ​ണ് കേ​ള​കം കാ​ർ​ഷി​ക വി​പ​ണ​ന കേ​ന്ദ്രം

Aswathi Kottiyoor

ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടനം നടന്നു……..

Aswathi Kottiyoor
WordPress Image Lightbox