• Home
  • Bihar
  • ബിഹാറിൽ അവിശ്വാസ വോട്ടെടുപ്പിന്‌ മുൻപ്‌ സ്‌പീക്കർ രാജി വച്ചു.
Bihar

ബിഹാറിൽ അവിശ്വാസ വോട്ടെടുപ്പിന്‌ മുൻപ്‌ സ്‌പീക്കർ രാജി വച്ചു.

പട്‌ന: മഹാസഖ്യത്തിന്റെ അവിശ്വാസം നേരിടാൻ കാത്തുനിൽക്കാതെ രാജിവച്ച്‌ ബിഹാർ നിയമസഭ സ്‌പീക്കർ വിജയ്‌ കുമാർ സിൻഹ. വൈകാരികമായ നീണ്ട പ്രസംഗത്തിന്‌ ശേഷമാണ്‌ ബിജെപി അംഗമായ സിൻഹ രാജി പ്രഖ്യാപിച്ചത്‌.

മഹാസഖ്യ സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ സ്പീക്കര്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം സിന്‍ഹ ചെവിക്കൊണ്ടിരുന്നില്ല. ഇതോടെ സ്പീക്കര്‍ക്കെതിരേ അവിശ്വാസ പ്രമേയം കൊണ്ടുവരുവാന്‍ ഭരണകക്ഷി തീരുമാനിച്ചിരുന്നു. മുതിര്‍ന്ന ആര്‍ജെഡി നേതാവ് അവധ് ബിഹാരി ചൗധരി പുതിയ സ്പീക്കറായേക്കും.

Related posts

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു.

Aswathi Kottiyoor
WordPress Image Lightbox