• Home
  • Bihar
  • ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു.
Bihar

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു.

പട്‌ന: ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജിവെച്ചു. ബിജെപിയുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്നാണ് അദ്ദേഹം രാജിവെച്ചത്. നേരത്തെ അദ്ദേഹം ഗവര്‍ണറെ കാണാന്‍ സമയം ചോദിച്ചിരുന്നു. ബിജെപി സഖ്യം വിട്ട് പുറത്ത് വരുന്ന നിതീഷ് കുമാറിന് ആര്‍ജെഡിയും കോണ്‍ഗ്രസും ഇടത് പാര്‍ട്ടികളും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

ഗവര്‍ണറെ കണ്ട് അല്‍പ്പസമയം മുന്‍പാണ് രാജിക്കത്ത് നല്‍കിയത്. അതേസമയം വീണ്ടും നിതീഷ് തന്നെ ബിഹാര്‍ മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയേക്കും. നിതീഷിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള കത്ത് അല്‍പ്പസമയത്തിനുള്ളില്‍ ആര്‍.ജെ.ഡി. നേതാവ് തേജസ്വി യാദവ് ഗവര്‍ണര്‍ക്ക് കൈമാറും. അടുത്ത 48 മണിക്കൂറിനുള്ളില്‍ തന്നെ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്നാണ് സൂചന.

മഹാരാഷ്ട്രയില്‍ നഷ്ടപ്പെട്ട അധികാരം പിടിച്ചെടുത്ത് മന്ത്രിസഭാവികസനം നടക്കുന്ന അതേദിവസം തന്നെയാണ് മറ്റൊരു സംസ്ഥാനത്ത് അധികാരം നഷ്ടപ്പെട്ടത് എന്നത് ബിജെപിയെ സംബന്ധിച്ച് വലിയ തിരിച്ചടിയാണ്.

Related posts

ബിഹാറിൽ അവിശ്വാസ വോട്ടെടുപ്പിന്‌ മുൻപ്‌ സ്‌പീക്കർ രാജി വച്ചു.

Aswathi Kottiyoor
WordPress Image Lightbox