• Home
  • Newdelhi
  • ശിവസേനയിലെ അധികാരത്തര്‍ക്കം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.
Newdelhi

ശിവസേനയിലെ അധികാരത്തര്‍ക്കം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

വ്യാഴാഴ്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ നല്‍കിയ അപേക്ഷയില്‍ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുള്ള ഗവര്‍ണറുടെ അധികാരം, വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം തുടങ്ങിയ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

Related posts

സിംബാബ്‌വെ പരീക്ഷണം ; ആദ്യ ഏകദിനം ഇന്ന്.

Aswathi Kottiyoor

24 മണിക്കൂറിനിടെ ഇന്ത്യയില്‍ 92596 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചു; ഇന്നും കോവിഡ് കേസുകൾ ഒരു ലക്ഷത്തിൽ താഴെ…

Aswathi Kottiyoor

രണ്ട് മാസത്തിനിടെ ആദ്യമായി രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെ….

Aswathi Kottiyoor
WordPress Image Lightbox