28.1 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • ശിവസേനയിലെ അധികാരത്തര്‍ക്കം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.
Newdelhi

ശിവസേനയിലെ അധികാരത്തര്‍ക്കം: ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി.

ന്യൂഡല്‍ഹി: ശിവസേനയിലെ അധികാര തര്‍ക്കവും മഹാരാഷ്ട്രയിലെ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന് വിട്ട് സുപ്രീം കോടതി ഉത്തരവിറക്കി. ചീഫ് ജസ്റ്റിസ് എന്‍. വി. രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികള്‍ ഭരണഘടനാ ബെഞ്ചിന് വിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്.

വ്യാഴാഴ്ച ഹര്‍ജികള്‍ ഭരണഘടനാ ബെഞ്ച് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു. അതുവരെ യഥാര്‍ത്ഥ ശിവസേന തങ്ങളാണെന്ന് പ്രഖ്യാപിച്ച് ചിഹ്നം അനുവദിക്കണമെന്നാവശ്യപ്പെട്ട് ഏകനാഥ് ഷിന്‍ഡെ നല്‍കിയ അപേക്ഷയില്‍ ഉത്തരവിറക്കരുതെന്ന് ചീഫ് ജസ്റ്റിസ് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിര്‍ദേശിച്ചു.

സര്‍ക്കാരിന്റെ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടാനുള്ള ഗവര്‍ണറുടെ അധികാരം, വിപ്പ് ലംഘിക്കുന്ന അംഗങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാനുള്ള സ്പീക്കറുടെ അധികാരം തുടങ്ങിയ വിഷയങ്ങളാകും ഭരണഘടനാ ബെഞ്ച് പരിഗണിക്കുക.

Related posts

വെള്ളി ഉദിച്ചു ലോങ്ജമ്പിൽ എം ശ്രീശങ്കറിന് വെള്ളി ; മെഡൽ വന്നത് അഞ്ചാം ചാട്ടത്തിൽ.

Aswathi Kottiyoor

ഇന്ത്യയിൽ കുട്ടികളിൽ കോവാക്സിന്റെ രണ്ട്, മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി…..

Aswathi Kottiyoor

എബി, ബി രക്തഗ്രൂപ്പുകാരെ കൊവിഡ് രോഗം കൂടുതല്‍ ബാധിക്കുന്നെന്ന് പഠന റിപ്പോര്‍ട്ട്; മാംസാഹാരം കഴിക്കുന്നവരെയും കൊവിഡ് മോശമായി ബാധിക്കുന്നു….

Aswathi Kottiyoor
WordPress Image Lightbox