കൽപറ്റ: രാഹുൽ ഗാന്ധി എംപിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്ത സംഭവത്തിൽ ഓഫീസ് അസിസ്റ്റന്റ് ഉൾപ്പെടെ 4 കോൺഗ്രസ് പ്രവർത്തകർ അറസ്റ്റിലായി.
ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട് 5 കോൺഗ്രസ് പ്രവർത്തകർക്കു പൊലീസ് കഴിഞ്ഞ ദിവസം നോട്ടിസ് നൽകിയിരുന്നു. 3 പേരോട് ബുധനാഴ്ച ഉച്ചയ്ക്കും 2 പേരോട് വ്യാഴാഴ്ച രാവിലെയും അന്വേഷണ സംഘത്തിനു മുൻപാകെ ഹാജരാകണമെന്നായിരുന്നു നോട്ടിസ്. എന്നാൽ, ആരും ഹാജരായില്ല. തുടർന്നാണ് അറസ്റ്റ്.
ബഫർസോൺ വിഷയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂൺ 24ന് എസ്എഫ്ഐ നടത്തിയ മാർച്ചിനിടെയാണു ഓഫിസിലെ ഗാന്ധി ചിത്രം തകർന്നത്.