ഇരിട്ടി: ആറളം ഫാമിലെ ജീവനക്കാര്‍ക്കു തൊഴിലാളികള്‍ക്കും അടിയന്തരമായി ശമ്പളം നൽകുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് സണ്ണി ജോസഫ് എംഎൽഎ മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടു. ആറളം ഫാമിലെ ജീവനകാര്‍ക്കും തൊഴിലാളികൾക്കും ശമ്പളം ലഭിച്ചിട്ട് നാല് മാസത്തോളമായിരിക്കുകയാണ്.
80 ശതമാനത്തോളം തൊഴിലാളികളും ആദിവാസി വിഭാഗത്തില്‍ പെടുന്നവരാണ്. ശമ്പളം ലഭിക്കാതായത് അവരുടെ ജീവിതത്തെ സാരമായി ബാധിച്ചിട്ടുണ്ട്. ആദിവാസി തൊഴിലാളികൾക്ക് മക്കളെ സ്കൂളിൽ വിടുന്നതിനു വരെ ബുദ്ധിമുട്ട് ഉണ്ടാകുന്നുണ്ട്. ഓണം അടുത്തു വരുന്നു. ഓണത്തിനോട് അനുബന്ധിച്ചുള്ള ബോണസും, അഡ്വാൻസും ലഭിക്കുമെന്നതിന് ഒരു ഉറപ്പുമില്ല. ഫാമിൽ നിലവിൽ എംഡി ഇല്ല, എംഡി കാലാവധി കഴിഞ്ഞ് മാറി പോയിട്ട് മൂന്നുമാസം കഴിഞ്ഞിട്ടും പുതിയ ആളെ നിയമിക്കുകയോ പകരം ചാർജ് നൽകുകയോ ചെയ്തിട്ടില്ല. 2019 മുതലുള്ള ശമ്പള കുടിശിക തൊഴിലാളികൾക്ക് ലഭിക്കാനുണ്ടെന്നും കത്തിൽ ചൂണ്ടിക്കാട്ടി .
previous post