26.1 C
Iritty, IN
November 22, 2024
  • Home
  • Kelakam
  • കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു
Kelakam

കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു

കേളകം: ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് കേളകം ഗ്രാമപഞ്ചായത്ത്, കേളകം കൃഷിഭവൻ എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കർഷകദിനാഘോഷവും കർഷക സൗഹൃദ കൂട്ടായ്മയും സംഘടിപ്പിച്ചു. കേളകം ഐശ്വര്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ സുധാകരൻ ഉദ്ഘാടനം ചെയ്തു. കേളകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി ടി അനീഷ് ചടങ്ങിന് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ വി ഗീത പഞ്ചായത്തിലെ മികച്ച കർഷകരെ ആദരിച്ചു. കേളകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ മേലേക്കുറ്റ്, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ മൈഥിലി രമണൻ, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഇ കെ അജിമോൾ, കൃഷി അസി. ഡയറക്ടർ പി രാജശ്രീ, വാർഡ് മെമ്പർ സുനിത വാത്യാട്ട് എന്നിവർ സംസാരിച്ചു.

ചടങ്ങിൽ പഞ്ചായത്തിലെ മികച്ച കർഷകരായി തിരഞ്ഞെടുത്ത വി ജെ, ജോസ്, വി റ്റി ജോൺ, അബ്രഹാം പുളിമാക്കൽ, തോമസ് മുതുകാട്ടിൽ, പി സി ശശി, സി എസ് കുര്യൻ, ജിനോ കുട്ടിയാനിക്കൽ, അച്ചാമ്മ പീടിയേക്കൽ, ജയമോൻ കൊച്ചറയ്ക്കൽ, ടിജോ അബ്രഹാം, ബിജു വെള്ളംചാലിൽ, ബേബി ഫ്രാൻസിസ്, വർക്കി പാറയിൽ, മുതിർന്ന കർഷനായ പി എം ജോസ്, പച്ചക്കറി കൃഷിയിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയ തണൽ കുടുംബശ്രീ, ഒരുമ കുടുംബശ്രീ, മികച്ച തേനീച്ച കർഷകൻ പി എം ജോർജ്, മികച്ച ക്ഷീര കർഷക ലീലാമ്മ വർക്കി, ഔഷധ കൃഷി പ്രോത്സാഹനത്തിന്റെ ഭാഗമായി എൻ ഇ പവിത്രൻ ഗുരുക്കൾ എന്നിവർക്ക് പുരസ്കാരങ്ങൾ നൽകി.

Related posts

കേളകത്ത് ഓട്ടോയും ബസ്സും കൂട്ടിയിടിച്ച് അപകടം

Aswathi Kottiyoor

ചെട്ടിയാംപറമ്പ് ഇടവകയുടെ നേതൃത്വത്തിൽ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു

Aswathi Kottiyoor

വിദ്യാരംഗം കലാസാഹിത്യവേദി (അരങ്ങ് -2022) ഉദ്ഘാടനം:-

Aswathi Kottiyoor
WordPress Image Lightbox