25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യും: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്
kannur

ഏ​റ്റ​വും മി​ക​ച്ച അ​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യും: ജി​ല്ലാ പ​ഞ്ചാ​യ​ത്ത്

ക​ണ്ണൂ​ർ: വ്യ​വ​സാ​യ മേ​ഖ​ല​യി​ൽ സം​രം​ഭ​ക​ർ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കാ​നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നൂ​ത​ന പ​ദ്ധ​തി​യാ​യ ഇ​ൻ​വെ​സ്റ്റേ​ഴ്സ് ഹെ​ൽ​പ് ഡെ​സ്‌​കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സം​രം​ഭ​ക​ത്വ അ​ദാ​ല​ത്തും മു​ഖാ​മു​ഖ​വും ന​ട​ത്തി. ജി​ല്ല​യെ സം​രം​ഭ​ക സൗ​ഹൃ​ദ ജി​ല്ല​യാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഇ​ൻ​വെ​സ്റ്റേ​ഴ്‌​സ് ഹെ​ൽ​പ് ഡെ​സ്‌​ക് പ്ര​വ​ർ​ത്തം ആ​രം​ഭി​ച്ച​ത്.
ജി​ല്ല​യി​ലെ മി​ക​ച്ച അ​ഞ്ച് ഉ​ത്പ​ന്ന​ങ്ങ​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ മു​ൻ​കൈ​യെ​ടു​ക്കു​മെ​ന്ന് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു പ്ര​സം​ഗി​ച്ച ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ പ​റ​ഞ്ഞു. പ​രി​പാ​ടി​യി​ൽ ജി​ല്ല​യി​ലെ മി​ക​ച്ച ആ​റു സം​രം​ഭ​ക​ർ​ക്കു​ള്ള ഉ​പ​ഹാ​ര വി​ത​ര​ണം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. ച​ന്ദ്ര​ശേ​ഖ​ർ നി​ർ​വ​ഹി​ച്ചു. സം​രം​ഭ​ക​ത്വം ജീ​വി​ത​ശൈ​ലി പോ​ലെ കാ​ണ​ണ​മെ​ന്നും സാ​മ്പ​ത്തി​ക അ​ച്ച​ട​ക്കം നി​ർ​ബ​ന്ധ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.
വ്യ​വ​സാ​യം തു​ട​ങ്ങാ​ൻ വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​ക​ൾ പ​രി​ച​യ​പ്പെ​ടു​ത്തി. സം​രം​ഭം തു​ട​ങ്ങാ​ൻ ആ​വ​ശ്യ​മാ​യ ലൈ​സ​ൻ​സു​ക​ൾ, ക്ലി​യ​റ​ൻ​സു​ക​ൾ ല​ഭ്യ​മാ​ക്ക​ൽ, പു​തി​യ പ​ദ്ധ​തി​ക​ൾ തെ​ര​ഞ്ഞെ​ടു​ക്ക​ൽ, അ​തി​ന്‍റെ വി​ജ​യ​സാ​ധ്യ​ത തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ ആ​വ​ശ്യ​മാ​യ നി​ർ​ദേ​ശ​ങ്ങ​ളും ന​ൽ​കി.

Related posts

*കണ്ണൂർ ജില്ലയില്‍ ബുധനാഴ്ച (ജൂലൈ 28) 1179 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി.*

Aswathi Kottiyoor

കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

Aswathi Kottiyoor

ഗ്രീൻ പാർക്കൊരുങ്ങുന്നു; കാഴ്‌ചയുടെ വിരുന്നൊരുക്കാൻ

Aswathi Kottiyoor
WordPress Image Lightbox