ന്യൂഡൽഹി: മൊത്ത വില സൂചിക അടിസ്ഥാനമാക്കിയുള്ള രാജ്യത്തെ പണപ്പെരുപ്പ നിരക്ക് അഞ്ചു മാസത്തെ താഴ്ന്ന നിലയിലെത്തി. വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുപ്രകാരം ജൂണിലെ 15.18ശതമാനത്തെ അപേക്ഷിച്ച് ജൂലായില്‍ 13.93 ശതമാനമായാണ് കുറഞ്ഞത്.
എങ്കിലും നിരക്ക് 16 മാസമായി 10ശതമാനത്തിന് മുകളിലാണ്. മെയ് മാസത്തില്‍ 16.63ശതമാനമായിരുന്നു. 2021 ജൂലായിലെ മൊത്ത വില സൂചികയാകട്ടെ 11.57ശതമാനവുമായിരുന്നു. മെയ് മാസത്തില്‍ 16.63ശതമാനമായിരുന്നു. 2021 ജൂലായിലെ മൊത്ത വില സൂചികയാകട്ടെ 11.57ശതമാനവുമായിരുന്നു.
ഭക്ഷ്യ വസ്തുക്കളുടെ വിലയിലുണ്ടായ കുറവാണ് ജൂലായിലെ മൊത്ത വില സൂചികയില്‍ പ്രതിഫലിച്ചത്. ഭക്ഷ്യ വിലപ്പെരുപ്പം 9.41ശതമാനമായാണ് കുറഞ്ഞത്. ഭക്ഷ്യയിനത്തില്‍ പച്ചക്കറികള്‍ക്കുമാത്രം 12.7 ശതമാനം വിലയിടിവുണ്ടായി.
പഴങ്ങളുടെ സൂചിക 3.0ശതമാനം താഴ്ന്നപ്പോള്‍ മുട്ട, മാംസം, മത്സ്യം എന്നിവയുടെ സൂചിക ജൂണിനെ അപേക്ഷിച്ച് 2.6ശതമാനം കുറഞ്ഞു. ഇന്ധനം, ഊര്‍ജം എന്നിവയിലെ വിലക്കയറ്റം 43.75ശതമാനമായി ഉയരുകയുംചെയ്തു.
ഉപഭോക്തൃ വില സൂചിക പ്രകാരുമുള്ള പണപ്പെരുപ്പം ജൂലായിലും നേരിയതോതില്‍ കുറഞ്ഞിരുന്നു. അഞ്ചുമാസത്തെ താഴ്ന്ന നിരക്കായ 6.71ശതമാനത്തിലാണിപ്പോഴുള്ളത്.