24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ വാഹൻ സംവിധാനം പാളുന്നു.
Thiruvanandapuram

മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ വാഹൻ സംവിധാനം പാളുന്നു.

തിരുവനന്തപുരം: വാഹന സംബന്ധമായ സേവനങ്ങൾ ഓൺലൈൻ ആക്കാൻ മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തിയ ‘വാഹൻ’ സംവിധാനം പാളുന്നു. തുടർച്ചയായി ഉണ്ടാകുന്ന പാളിച്ചകൾക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തെയും സോഫ്റ്റ്‌വെയർ ചെയ്ത നാഷണൽ ഇൻഫർമാറ്റിക്സ് സെന്ററിനെയും പഴിചാരി മോട്ടോർവാഹനവകുപ്പ് കൈയൊഴിയുകയാണ്.
ഡ്രൈവിംഗ് ലൈസൻസ് അപേക്ഷകൾക്കുള്ള ‘സാരഥി’ സംവിധാനം കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴും രണ്ടുവർഷം കഴിഞ്ഞിട്ടും ‘വാഹനിലെ’ പാകപ്പിഴകൾ പരിഹരിക്കാൻ മോട്ടോർ വാഹന വകുപ്പിന് കഴിയുന്നില്ല. ഫീസ്, പിഴ എന്നിവ കണക്കാക്കുന്നത് പോലും തെറ്റുന്നു. അപേക്ഷകളിൽ പിഴവ് സംഭവിക്കുന്നതും തുടർച്ചയാണ്.

ഓരോ പരാതികൾ ഉയരുമ്പോഴും അക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട് എന്നാണ് ഗതാഗത കമ്മീഷണറിന്റെ മറുപടി. പരിഷ്കരണത്തിന് അനുസരിച്ച് ഇടപാടുകൾ സുരക്ഷിതമല്ലാതായി മാറി.
ഇടപാടുകൾ സുരക്ഷിതം ആക്കുന്നതിനുള്ള ഒറ്റത്തവണ പാസ്സ്‌വേർഡ് ലഭിക്കേണ്ട മൊബൈൽ നമ്പർ വരെ മാറ്റാനാകും. ഉടമ അറിയാതെ ഉടമസ്ഥാവകാശം മാറ്റപ്പെടും.

പൂർണമായും ഓൺലൈൻ ആക്കുന്നതിന് ഏർപ്പെടുത്തിയ ആധാർ അധിഷ്ഠിത സംവിധാനം അപേക്ഷയിലെ സങ്കീർണത മൂലം ജനകീയമായില്ല.
ഇതേക്കുറിച്ച് ഉയർന്ന പരാതികൾ പരിഹരിക്കപ്പെടാതെ അവശേഷിക്കുന്നു.

ഏഴ് സേവനങ്ങൾ പൂർണമായും ഓൺലൈൻ ആക്കിയെങ്കിലും(ഫേസ് ലസ്) അവയും പരാജയപ്പെട്ടു. മുൻഗണനാക്രമം ഏർപ്പെടുത്തിയിട്ടില്ലാത്തതിനാൽ ഇത്തരം അപേക്ഷകൾ കാരണമില്ലാതെ വൈകും. ഇടനിലക്കാരുടെ സാധ്യത ഇല്ലാതാക്കുന്ന സംവിധാനത്തോട് ഉദ്യോഗസ്ഥരിലും എതിർപ്പുണ്ട്.

Related posts

തിരഞ്ഞെടുപ്പിന്റെ പേരിൽ ഹയർ സെക്കന്ററി, എസ് എസ് എൽ സി പരീക്ഷ  മാറ്റി വെക്കാൻ നീക്കം…

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം….

Aswathi Kottiyoor

എസ്എസ്എൽസി പരീക്ഷ നാളെ പൂർത്തിയാകും: ഫലപ്രഖ്യാപനം മെയ് ആദ്യവാരം

Aswathi Kottiyoor
WordPress Image Lightbox