• Home
  • Kochi
  • മോന്‍സന് തേങ്ങയും മീനും കൊണ്ടുവരാന്‍ പോലീസ് വാഹനവും യാത്രാ പാസും, വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍.
Kochi

മോന്‍സന് തേങ്ങയും മീനും കൊണ്ടുവരാന്‍ പോലീസ് വാഹനവും യാത്രാ പാസും, വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍.

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുമായി മുന്‍ ഡ്രൈവര്‍ ജെയ്‌സണ്‍. കോവിഡ് കാലത്ത് മോന്‍സണ്‍ പോലീസ് വാഹനം ദുരുപയോഗം ചെയ്തുവെന്നാണ് വെളിപ്പെടുത്തല്‍.

തേങ്ങയും മീനും കൊണ്ടുവരാന്‍ മോന്‍സണ്‍ ഡിഐജിയുടെ വാഹനം ഉപയോഗിച്ചുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഐജി ലക്ഷ്മണയുടെ സീലും ഒപ്പും ഉപയോഗിച്ച് കോവിഡ് കാലത്ത് യാത്രാപാസ് എടുത്തിരുന്നുവെന്നും ഡ്രൈവറുടെ വെളിപ്പെടുത്തല്‍.

അനിത പുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹ ശേഷം നെടുമ്പാശ്ശേരിയിലേക്ക് മോന്‍സന്‍ പോയത് പോലീസ് വാഹനത്തിലാണെന്നും ഡ്രൈവര്‍ പറയുന്നു. സഹോദരിയുടെ വീട്ടില്‍ നിന്ന് മീനും തേങ്ങയും എടുക്കാന്‍ വേണ്ടി ആണ് പോലീസ് വാഹനം ഉപയോഗിച്ചത്. മോന്‍സണും ഐജി ലക്ഷമണന്‍ ഉള്‍പ്പെടെയുള്ള പോലീസുകാരും തമ്മിലുള്ളത് വെറും സൗഹൃദമെന്ന ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിന് ഘടകവിരുദ്ധമാണ് പുതിയ വെളിപ്പെടുത്തല്‍.

ഡിഐജി സുരേന്ദ്രന്റെ ഔദ്യോഗിക വാഹനം മോന്‍സന്‍ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചുവെന്ന വിവരമാണ് വെളിപ്പെടുത്തലില്‍ ഏറ്റവും പ്രധാനം. അനിതാപുല്ലയിലിന്റെ ബന്ധുവിന്റെ വിവാഹത്തിന് ശേഷം തൃശ്ശൂരില്‍ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് എത്തിയത് ഈ വാഹനത്തിലാണ്.

വൈകിയാല്‍ വിമാനം നഷ്ടപ്പെടുമെന്നതിനാല്‍ സൈറണ്‍ ഇട്ട് മറ്റ് തടസ്സങ്ങള്‍ ഒഴിവാക്കിയായിരുന്നു ഔദ്യോഗിക വാഹനത്തിലെ യാത്ര. മോന്‍സന്‍ ഡല്‍ഹിയിലെത്തുമ്പോള്‍ നാഗാലാന്‍ഡ് പോലീസിന്റെ വാഹനമാണ് കൂട്ടിക്കൊണ്ട് പോകാന്‍ എത്തിയത്. അതോടൊപ്പം തന്നെ താമസം നാഗാലാന്‍ഡ് പോലീസിന്റെ ക്വാര്‍ട്ടേഴ്‌സിലുമായിരുന്നുവെന്നും മുന്‍ ഡ്രൈവറുടെ ശബ്ദരേഖയില്‍ പറയുന്നു.

Related posts

കിഫ്ബിക്കെതിരായ അന്വേഷണത്തിന് സ്റ്റേ ഇല്ല; രേഖാമൂലം മറുപടി നല്‍കാന്‍ ഇഡിയോട് ഹൈക്കോടതി.

Aswathi Kottiyoor

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; നാളെ ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്*

Aswathi Kottiyoor

വിവാഹമേക്കപ്പില്‍ ജനപ്രിയന്‍; ലൈംഗിക പീഡന പരാതികളില്‍ ഞെട്ടി അനീസിന്റെ ബന്ധുക്കള്‍.

Aswathi Kottiyoor
WordPress Image Lightbox