28.1 C
Iritty, IN
November 21, 2024
  • Home
  • Jaipur
  • ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്നത്; ദളിത് വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ചതില്‍ അശോക് ഗഹലോത്ത്‌.
Jaipur

ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്നത്; ദളിത് വിദ്യാര്‍ഥി മര്‍ദ്ദനമേറ്റ് മരിച്ചതില്‍ അശോക് ഗഹലോത്ത്‌.

ജയ്പുര്‍: രാജസ്ഥാനിലെ ജലോറില്‍ അധ്യാപകനായി നീക്കിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് ഒമ്പതു വയസ്സുകാരനായ ദളിത് വിദ്യാര്‍ഥി അധ്യാപകന്റെ മര്‍ദ്ദനത്തിന് ഇരയായി മരിച്ച സംഭവത്തില്‍ പ്രതികരണവുമായി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോത്ത്‌. ഇതൊക്കെ എല്ലാ സംസ്ഥാനത്തും നടക്കുന്ന സംഭവമാണെന്നാണ് അശോക്ഗഹലോത്തിന്റെ പ്രതികരണം.

‘ഇത്തരം സംഭവങ്ങളെല്ലാം എല്ലാ സംസ്ഥാനങ്ങളിലും നടക്കുന്നതാണ്. പത്രം വായിക്കുകയും ടി.വി കാണുകയും ചെയ്താല്‍ എല്ലാ സ്ഥലത്തും നടക്കുന്നതാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും. സംഭവത്തെ ഞങ്ങള്‍ ശക്തമായി അപലപിക്കുന്നു. സ്വന്തം സംസ്ഥാനത്താകട്ടെ മറ്റേതെങ്കിലും സംസ്ഥാനങ്ങളിലാകട്ടെ, ഞങ്ങള്‍ എല്ലായിപ്പോഴും പൊതുസമൂഹത്തിനു ന്യായമെന്ന് തോന്നുന്ന നിലപാട് മാത്രമേ സ്വീകരിച്ചിട്ടുള്ളൂ. അതിനി ഉദയ്പുറിലാണെങ്കിലും ജലോറിലാണെങ്കിലും’ , ഗെഹ്‌ലോത്ത് പറഞ്ഞു.

പ്രതിപക്ഷത്തിരിക്കുന്നിടത്തോളം കാലം ബി.ജെ.പി. ഇതൊരു പ്രശ്നമാക്കി മാറ്റാന്‍ ശ്രമിച്ചുകൊണ്ടേയിരിക്കുമെന്നും അശോക് ഗെഹ്‌ലോത്ത് പറഞ്ഞു. സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കുകയും സംഭവത്തിന് കാരണക്കാരനായ അധ്യാപകനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇതിനപ്പുറം എന്താണ് ചെയ്യേണ്ടത്? സംസ്ഥാനവവും രാജ്യം മുഴുവനും കണ്ടുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജാലോര്‍ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്‌കൂളിലാണ് ദാരുണമായ സംഭവം നടന്നത്. അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തില്‍ നിന്ന് വെള്ളം കുടിച്ചതിന് അധ്യാപകന്റെ മര്‍ദനമേറ്റ ഒമ്പത് വയസുകാരനാണ് മരിച്ചത്. സംഭവത്തില്‍ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. ജൂലായ് 20-നാണ് കുട്ടിക്ക് മര്‍ദനമേറ്റത്. കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ശനിയാഴ്ചയായിരുന്നു കുട്ടി മരിച്ചത്.

Related posts

വെള്ളം കുടിച്ചതിന് അധ്യാപകന്റെ ക്രൂരമർദനം, ജാതി അധിക്ഷേപം’; ദലിത് വിദ്യാർഥി മരിച്ചു.

Aswathi Kottiyoor
WordPress Image Lightbox