• Home
  • Assam
  • ഒരു ലക്ഷം കേസുകള്‍ പിന്‍വലിക്കും; കോടതികളുടെ ജോലിഭാരം കുറയ്ക്കാന്‍ പ്രഖ്യാപനവുമായി ആസം മുഖ്യമന്ത്രി.
Assam

ഒരു ലക്ഷം കേസുകള്‍ പിന്‍വലിക്കും; കോടതികളുടെ ജോലിഭാരം കുറയ്ക്കാന്‍ പ്രഖ്യാപനവുമായി ആസം മുഖ്യമന്ത്രി.

ഗുവാഹാട്ടി: സംസ്ഥാനത്തെ ഒരു ലക്ഷത്തോളം കേസുകള്‍ പിന്‍വലിക്കുമെന്ന് ആസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ. സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ അടക്കമുള്ളവ ഉള്‍പ്പെടുന്ന കേസുകളാണ് പിന്‍വലിക്കുന്നത്.

കീഴ്‌കോടതികളുടെ ജോലി ഭാരം കറക്കുകയെന്നതാണ് കേസുകള്‍ പിന്‍വലിക്കുന്നതിലെ ലക്ഷ്യം. ഗുവാഹാട്ടിയില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

നാല് ലക്ഷത്തോളം കേസുകളാണ് കീഴ്‌കോടതികളില്‍ കെട്ടിക്കിടക്കുന്നത്. അപ്രധാനമായ കേസുകള്‍ പിന്‍വലിക്കുന്നതിലൂടെ ഗൗരവമായ കേസുകള്‍ പെട്ടെന്ന് തീര്‍പ്പാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കൊലക്കേസുകള്‍, ബലാത്സംഗക്കേസുകള്‍ പോലുള്ളവ ഇതോടെ വേഗത്തില്‍ പരിഗണിക്കാന്‍ കഴിയും. ഇത് നീതിപീഠത്തെ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

WordPress Image Lightbox