24.4 C
Iritty, IN
July 3, 2024
  • Home
  • kannur
  • മാ​ലി​ന്യം ശേ​ഖ​രിക്കാൻ തോ​ടു​ക​ളി​ൽ വ​ല​കെ​ട്ടും
kannur

മാ​ലി​ന്യം ശേ​ഖ​രിക്കാൻ തോ​ടു​ക​ളി​ൽ വ​ല​കെ​ട്ടും

ക​ണ്ണൂ​ർ: ജി​ല്ല​യി​ലെ മു​ഴു​വ​ൻ തോ​ടു​ക​ളി​ലെ​യും മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​കി പോ​കാ​തെ ത​ട​ഞ്ഞുനി​ർ​ത്തി സം​ഭ​രി​ക്കാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് ‘ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​രം തീ​രം’ ജി​ല്ലാ​ത​ല കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി യോ​ഗം നി​ർ​ദേ​ശി​ച്ചു. ക​മ്മ​ിറ്റി അ​ധ്യ​ക്ഷ ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​യി​രു​ന്നു യോ​ഗം.
പ്രാ​ദേ​ശി​ക​മാ​യ ചെ​റു​തോ​ടു​ക​ളി​ൽ നി​ന്നാ​ണ് പു​ഴ​ക​ളി​ലേ​ക്കും അ​തുവ​ഴി ക​ട​ലി​ലേ​ക്കും മാ​ലി​ന്യ​ങ്ങ​ൾ എ​ത്തു​ന്ന​ത്. ഇ​തൊ​ഴി​വാ​ക്കാ​ൻ ചെ​റുതോ​ടു​ക​ളി​ൽ വ​ല​കെ​ട്ടി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്ക​ണം. ബീ​ച്ചു​ക​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു ത​ള്ളു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​യും സ്വീ​ക​രി​ക്കും . നി​രീ​ക്ഷ​ണ​ത്തി​നാ​യി സി​സി​ടി​വി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കും.
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ, തീ​ര​ദേ​ശ നി​വാ​സി​ക​ൾ എ​ന്നി​വ​രു​ടെ യോ​ഗം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രാ​നും യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വത്തി​ൽ കോ​ള​ജ്, സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ, യു​വ​ജ​ന​ങ്ങ​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി തീ​ര​ദേ​ശ സം​ര​ക്ഷ​ണ സേ​ന രൂ​പീ​ക​രി​ക്കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​രം തീ​രം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ൾ ന​ട​പ്പാ​ക്കി​യ പ്ര​വ​ർ​ത്ത​നങ്ങ​ളും യോ​ഗം വി​ല​യി​രു​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മി​നി കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ലാ​യി​രു​ന്നു യോ​ഗം. തീ​ര​പ്ര​ദേ​ശ​ങ്ങ​ളും ക​ട​ലും പ്ലാ​സ്റ്റി​ക് മാ​ലി​ന്യ വി​മു​ക്ത​മാ​ക്കാ​നു​ള്ള ‘ശു​ചി​ത്വ സാ​ഗ​രം സു​ന്ദ​ര തീ​രം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ 56 കി​ലോ​മീ​റ്റ​ർ ക​ട​ൽ​ത്തീ​രം ശു​ചീ​ക​രി​ക്കും. പ​ദ്ധ​തി​യു​ടെ ഒ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ജി​ല്ല​യി​ൽ പു​രോ​ഗ​മി​ക്കു​ന്നു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ, ന്യൂ​മാ​ഹി, ത​ല​ശേ​രി, ധ​ർ​മ​ടം, മു​ഴ​പ്പി​ല​ങ്ങാ​ട്, അ​ഴീ​ക്കോ​ട്, മാ​ട്ടൂ​ൽ, രാ​മ​ന്ത​ളി, മാ​ടാ​യി എ​ന്നീ ഒ​മ്പ​ത് ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലെ ക​ട​ൽ​ത്തീ​ര​മാ​ണ് ശു​ചീ​ക​രി​ക്കു​ന്ന​ത്.

Related posts

സംരംഭങ്ങളുടെ പരമ്പരയൊരുക്കി ആറളം പഞ്ചായത്തും കുടുംബശ്രീയും

Aswathi Kottiyoor

കോളനി എന്ന പദം ഇല്ലാതാവുന്ന ദിവസം വരും: മന്ത്രി കെ രാധാകൃഷ്ണൻ

Aswathi Kottiyoor

കുഷ്ഠരോഗം: ആരോഗ്യ വകുപ്പിന്റെ ഭവന സന്ദര്‍ശനം 18 മുതല്‍

Aswathi Kottiyoor
WordPress Image Lightbox