23.6 C
Iritty, IN
November 21, 2024
  • Home
  • Kochi
  • പ്രതിയല്ല; ഐസക് ബുധനാഴ്‌ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി.
Kochi

പ്രതിയല്ല; ഐസക് ബുധനാഴ്‌ച വരെ ഇഡിക്ക് മുന്നില്‍ ഹാജരാകേണ്ടെന്ന് ഹൈക്കോടതി.

കൊച്ചി: കിഫ്ബിക്കെതിരായ കേസില്‍ ചോദ്യം ചെയ്യലിനായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് (ഇഡി) മുന്നില്‍ ബുധനാഴ്‌ചവരെ തോമസ് ഐസക് ഹാജരാകേണ്ടതില്ലെന്ന് ഹൈക്കോടതി. ഇഡി തനിക്ക് നല്‍കിയ നോട്ടീസ് നിയമാനുസൃതമല്ലെന്ന് ചൂണ്ടികാട്ടി മുന്‍ ധനമന്ത്രികൂടിയായ ഐസക്ക് ഹൈക്കോതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്.

തോമസ് ഐസക്കിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ഹൈക്കോടതി നിർദേശം നൽകി. തോമസ് ഐസക്കിനെ പ്രതിയല്ലെന്നും അദ്ദേഹം സാക്ഷിയാണെന്നും ഇഡി കോടതിയിൽ വ്യക്തമാക്കി. തെളിവു തേടാനാണ് വിളിച്ചതെന്നും ഇഡി അറിയിച്ചു. ഹർജി അടുത്ത ബുധനാഴ്‌ച പരിഗണിക്കാൻ ഹൈക്കോടതി മാറ്റി. ഇഡി നൽകിയ നോട്ടീസ്‌ അവ്യക്തമാണ്‌. തന്നോട്‌ ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ നിലവിൽ ഇഡിയുടെ കൈവശമുള്ളവയാണ്‌. നോട്ടീസുമായി ബന്ധപ്പെട്ട തുടർനടപടികൾ വിലക്കണം. കിഫ്‌ബിയോ താനോ ചെയ്‌ത കുറ്റമെന്തെന്ന്‌ നോട്ടീസിൽ പറഞ്ഞിട്ടില്ല. കുറ്റമെന്തെന്ന് വ്യക്തമാക്കാത്ത അന്വേഷണം ഇഡിയുടെ അധികാരപരിധിക്കു പുറത്താണെന്നും തോമസ് ഐസക്ക്‌ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു.

Related posts

നിയമസഭാ കയ്യാങ്കളി; കേസ് പിൻവലിക്കണമെന്ന സംസ്ഥാന സർക്കാർ ഹർജി ഹൈക്കോടതി തള്ളി…

Aswathi Kottiyoor

സംസ്ഥാനം നേരിട്ടു വില നൽകി വാങ്ങുന്ന വാക്സീൻ ആദ്യ ബാച്ച് കൊച്ചിയിലെത്തി….

Aswathi Kottiyoor

സിവിക്‌ ചന്ദ്രന്റെ മുൻകൂർ ജാമ്യത്തിന്‌ ഹൈക്കോടതി സ്റ്റേ.

Aswathi Kottiyoor
WordPress Image Lightbox