24.7 C
Iritty, IN
July 2, 2024
  • Home
  • kannur
  • കണിച്ചാറിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു.
kannur

കണിച്ചാറിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥർക്ക് നഷ്ടപരിഹാരം വിതരണം ചെയ്തു.

കണ്ണൂർ: കണിച്ചാർ പഞ്ചായത്തിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച പന്നികളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര തുക വിതരണം ചെയ്തു. മന്ത്രി ചിഞ്ചു റാണി ഉദ്ഘാടനം നിർവഹിച്ചു. കർഷകരായ പി. എ മാനുവൽ, ജോണി ജോൺ എന്നിവർ തുക ഏറ്റുവാങ്ങി. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. പി ദിവ്യ, സ്ഥിരംസമിതി അധ്യക്ഷ യു. പി ശോഭ, കണിച്ചാർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ്, കോർപ്പറേഷൻ കൗൺസിലർ അഡ്വ. പി. കെ അൻവർ, കണിച്ചാർ പഞ്ചായത്ത് വാർഡ് അംഗം തോമസ് വടശ്ശേരി, ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ. ബി അജിത്ത് ബാബു, ചീഫ് വെറ്റിനറി ഓഫീസർ ഡോ. ഒ.എം അജിത എന്നിവർ സംസാരിച്ചു. കണിച്ചാർ പഞ്ചായത്തിലെ 247 പന്നികളെ ആയിരുന്നു ഉന്മൂലനം ചെയ്തിരുന്നത്. ഏഴു ദിവസത്തിനകം തന്നെ സർക്കാരിന് നഷ്ടപരിഹാരത്തുകയും നൽകാനായി.

Related posts

ഇന്ന് ജില്ലയില്‍ 151 പേര്‍ക്ക് കോവിഡ് 19 പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 134 പേര്‍ക്കും……….

Aswathi Kottiyoor

നി​ക്ഷേ​പ​ക​രി​ൽ​നി​ന്ന്‌ നൂ​റുകോ​ടി ത​ട്ടി​യെ​ടു​ത്ത നാ​ലു​പേ​ർ അ​റ​സ്റ്റി​ൽ

Aswathi Kottiyoor

മാ​ന്ത്രി​ക​ർ ക​ള​ക്ട​റേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ച്ചു

Aswathi Kottiyoor
WordPress Image Lightbox