24.9 C
Iritty, IN
October 5, 2024
  • Home
  • Newdelhi
  • ഇത് ചരിത്രം; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി.
Newdelhi

ഇത് ചരിത്രം; ട്രിപ്പിള്‍ ജംപില്‍ എല്‍ദോസ് പോളിന് സ്വര്‍ണം, അബ്ദുള്ള അബൂബക്കറിന് വെള്ളി.

ബര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ട്രിപ്പിള്‍ ജംപില്‍ മലയാളി താരം എല്‍ദോസ് പോളിന് സ്വര്‍ണം. ഫൈനലില്‍ 17.03 മീറ്റര്‍ ചാടിയാണ്‌ എല്‍ദോസ് സ്വര്‍ണം നേടിയത്.

17.02 മീറ്റര്‍ ചാടിയ മലയാളിയായ അബ്ദുള്ള അബൂബക്കറിനാണ് വെള്ളി. മറ്റൊരു ഇന്ത്യന്‍ താരമായ പ്രവീണ്‍ ചിത്രാവല്‍ നാലാം സ്ഥാനത്ത് എത്തി. ബെര്‍മൂഡയുടെ പെരിഞ്ചീഫ് ജഹ്-നായാക്കാണ് (16.92) വെങ്കലം.

ആദ്യ ശ്രമത്തില്‍ 16.92 മീറ്റര്‍ ചാടിയ പെരിഞ്ചീഫായിരുന്നു മത്സരത്തിന്റെ തുടക്കത്തില്‍ മുന്നില്‍. ആദ്യ ശ്രമത്തില്‍ 14.62 മീറ്റര്‍ മാത്രമാണ് എല്‍ദോസിന് കണ്ടെത്താനായത്. മൂന്നാം ശ്രമത്തിലാണ് എല്‍ദോസ് സുവര്‍ണദൂരമായ 17.03 മീറ്റര്‍ കണ്ടെത്തിയത്.

അബ്ദുള്ള അബൂബക്കറിന് തന്റെ അഞ്ചാം ശ്രമത്തിലാണ് 17.02 മീറ്റര്‍ കണ്ടെത്താനായത്. മത്സരത്തില്‍ പതിനേഴ് മീറ്റര്‍ മറികടക്കാനായത് ഇരുവര്‍ക്കും മാത്രമാണ്.

ഗെയിംസില്‍ ഇന്ത്യയുടെ പതിനാറാം സ്വര്‍ണമാണ് എല്‍ദോസ് കുറിച്ചത്. ഇതുവരെ ഇന്ത്യ 16 സ്വര്‍ണവും 12 വെള്ളിയും 18 വെങ്കലവും അടക്കം 46 മെഡലുകളുമായി അഞ്ചാം സ്ഥാനത്താണ് ഇന്ത്യ.

Related posts

12 മുതല്‍ 15 വയസ് വരെയുള്ള കുട്ടികള്‍ക്ക് കൊവിഡ് വാക്‌സിന്‍ നല്‍കുന്നതിനെക്കുറിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉടന്‍ തീരുമാനമെടുക്കും….

ഹിറ്റ്മാന്‍ തന്നെ; ട്വന്റി20 റൺവേട്ടയിൽ രോഹിത് വീണ്ടും ഒന്നാമൻ, കോലിയെ പിന്നിലാക്കി മറ്റൊരു റെക്കോർഡ്.

Aswathi Kottiyoor

സംസ്ഥാനത്തെ വാക്സിൻ വിതരണത്തിലെ ആശങ്കകൾ; ഹൈക്കോടതി ഇന്ന് ഹർജി പരിഗണിക്കും…

Aswathi Kottiyoor
WordPress Image Lightbox