28.1 C
Iritty, IN
November 21, 2024
  • Home
  • Newdelhi
  • ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നു;വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം.
Newdelhi

ഗ്രൂപ്പ് അഡ്മിന് കൂടുതല്‍ അധികാരങ്ങള്‍ ലഭിക്കുന്നു;വാട്ട്‌സ്ആപ്പില്‍ പുതിയ മാറ്റം.

പുതിയ ലോകത്ത് വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളുടെ അഡ്മിനായിരിക്കുക എന്നതും ഒരു വലിയ ഉത്തരവാദിത്തമാണ്. തങ്ങള്‍ അഡ്മിനായ ഗ്രൂപ്പില്‍ ഗ്രൂപ്പിന്റെ നിയമാവലിക്ക് ചേരാത്തതോ മൊത്തം സമൂഹത്തിന് ദോഷം ചെയ്യുന്നതോ ആയ മെസേജുകള്‍ വന്നാല്‍ അത് നിയന്ത്രിക്കേണ്ടതും ഒഴിവാക്കേണ്ടതും സ്വന്തം ഉത്തരവാദിത്തമാണെന്ന് പലരും മനസിലാക്കിയ കാലമാണിത്. ചില സന്ദേശങ്ങള്‍ നിയമപ്രശ്‌നങ്ങള്‍ ഉള്‍പ്പെടെ സൃഷ്ടിച്ചേക്കാം. ഈ സാഹചര്യത്തില്‍ അഡ്മിന് കൂടുതല്‍ അധികാരം നല്‍കുന്ന പുതിയ മാറ്റവുമായി വാട്ട്‌സ്ആപ്പ് പുതിയ വേര്‍ഷന്‍ എത്താനിരിക്കുകയാണ്. (WhatsApp new feature allows admins to delete messages for everyone in group)

സ്വന്തം സന്ദേശങ്ങള്‍ നമ്മുക്ക് മാത്രമേ ഡിലീറ്റ് ചെയ്യാന്‍ കഴിയൂ എന്നതില്‍ നിന്ന് മാറി ഗ്രൂപ്പ് അംഗങ്ങളുടെ സന്ദേശങ്ങള്‍ അഡ്മിന് കൂടി ഡിലീറ്റ് ചെയ്യാമെന്ന ഫീച്ചറാണ് പുതിയതായി വരാനിരിക്കുന്നത്. ബീറ്റ ടെസ്റ്റുകളില്‍ വാട്ട്‌സ്ആപ്പ് ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചെന്നാണ് വിവരം. വാട്ട്‌സ്ആപ്പിന്റെ 2.22.17.12 എന്ന പതിപ്പിലായിരിക്കും പുതിയ മാറ്റമുണ്ടാകുന്നത്.

നിങ്ങള്‍ അഡ്മിനായിരിക്കുന്ന വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിങ്ങളുടേതല്ലാതെ മറ്റാരുടെയെങ്കിലും മെസേജ് പ്രസ് ചെയ്യുമ്പോള്‍ ഡിലീറ്റ് ഫോര്‍ ഓള്‍ ഓപ്ഷന് കാണുന്നുണ്ടെങ്കിലും പുതിയ മാറ്റം നിങ്ങളുടെ ആന്‍ഡ്രോയ്ഡ് ഫോണിലും എത്തിയെന്ന് ഉറപ്പിക്കാം. അഡ്മിന്‍ നിങ്ങളുടെ മെസേജ് ഡിലീറ്റ് ചെയ്താല്‍ മെസേജ് ഡിലീറ്റഡ് ആയതായി നിങ്ങള്‍ക്കും മുഴവന്‍ ഗ്രൂപ്പ് അംഗങ്ങള്‍ക്കും ഒരുപോലെ കാണാന്‍ സാധിക്കും. നിശ്ചിതസമയത്തിനുള്ളിലാകും അഡ്മിന് മെസേജ് ഡിലീറ്റ് ചെയ്യാന്‍ കഴിയുക.

Related posts

പുതിയ വാക്‌സിൻ നയം; സ്വകാര്യ ആശുപത്രികൾക്ക് കേന്ദ്രസർക്കാർ വാക്‌സിൻ നൽകില്ല; വ്യവസായികളെ സഹായിക്കാനാണ് സർക്കാരിന്റെ പുതിയ നയം എന്ന് രാഹുൽ ഗാന്ധി….

Aswathi Kottiyoor

മൂന്ന് ദിവസം അതിതീവ്രമഴ, ജാഗ്രത വേണമെന്ന്‌ കേന്ദ്ര കാലാവസ്ഥാ ശാസ്ത്രജ്ഞന്‍.

Aswathi Kottiyoor

വിലക്കയറ്റം: ജൂലൈയിൽ 6.71 ശതമാനം.

Aswathi Kottiyoor
WordPress Image Lightbox