• Home
  • Idukki
  • രാത്രി താഴ്ചയിലേക്ക് കാർ മറിഞ്ഞു; പുഴയിൽ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രി വളപ്പിലേക്ക്.
Idukki

രാത്രി താഴ്ചയിലേക്ക് കാർ മറിഞ്ഞു; പുഴയിൽ വീണ യുവതി ഒഴുകിയെത്തിയത് ആശുപത്രി വളപ്പിലേക്ക്.

ചെറുതോണി (ഇടുക്കി): 70 മീറ്ററോളം താഴ്ചയിലേക്കു കാർ മറിഞ്ഞു, പരിഭ്രാന്തിയിൽ കാറിൽനിന്ന് ഇറങ്ങി നടക്കുന്നതിനിടെ കാലുതെറ്റി പുഴയിൽ വീണു, 100 മീറ്ററോളം ഒഴുകിയശേഷം പുല്ലിൽ പിടിച്ചു രക്ഷപ്പെട്ടു. ചെറുതോണി സ്വദേശിനി അനു മഹേശ്വരൻ വ്യാഴാഴ്ച രാത്രി സഞ്ചരിച്ചത് ജീവനും മരണത്തിനുമിടയിലെ നൂൽപാലത്തിലൂടെ. തങ്കമണിയിൽനിന്നു ചെറുതോണിയിലെ വീട്ടിലേക്കു പോവുകയായിരുന്ന അനു ഓടിച്ചിരുന്ന കാർ മരിയാപുരത്തിനു സമീപമാണു വ്യാഴാഴ്ച രാത്രി 7.30ന് അപകടത്തിൽപെട്ടത്. കാറിൽ മറ്റാരുമില്ലായിരുന്നു. എതിർദിശയിൽനിന്ന് അമിത വേഗത്തിലെത്തിയ വാഹനത്തിൽ ഇടിക്കാതെ കാർ വെട്ടിച്ചതോടെ നിയന്ത്രണം വിട്ടു പുഴയോരത്തേക്കു കാർ പലവട്ടം മറിഞ്ഞു വീണു. കാറിൽനിന്ന് ഒരുവിധത്തിൽ പുറത്തിറങ്ങി മുന്നോട്ടു നീങ്ങുന്നതിനിടെയാണ് യുവതി പുഴയിലേക്കു വീണത്.

ശക്തമായ ഒഴുക്കിൽ 100 മീറ്ററോളം തോട്ടിലൂടെ ഒഴുകിയെങ്കിലും തോട്ടിലെ പുല്ലിൽ പിടിച്ചു കരകയറിയ അനു ചെന്നെത്തിയത് മരിയാപുരം പിഎച്ച്സിയുടെ പിന്നിലേക്കായിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെ നഴ്സിങ് അസിസ്റ്റന്റ് മഹേശ്വരന്റെ ഭാര്യയാണ് അനു.

Related posts

ഇടുക്കി ഡാമില്‍ റെഡ് അലര്‍ട്ട്; ഇന്ന് തുറന്നേക്കും: ആലുവയില്‍ ജലനിരപ്പുയരും.

Aswathi Kottiyoor

ഇടുക്കി ഡാം തുറന്നു; ആശങ്ക വേണ്ട, പെരിയാറിൽ ജലനിരപ്പ് ഉയരില്ലെന്ന് മന്ത്രി റോഷി.

Aswathi Kottiyoor
WordPress Image Lightbox