മുംബൈ: ആര്‍ബിഐയുടെ പണവായ്പ നയം വിപണിയില്‍ കനത്ത ചാഞ്ചാട്ടമുണ്ടാക്കിയെങ്കിലും വ്യാപാര ആഴ്ചയുടെ അവസാന ദിനത്തില്‍ സൂചികകള്‍ നേരിയ നേട്ടത്തില്‍ ക്ലോസ് ചെയ്തു.
സെന്‍സെക്‌സ് 89.13 പോയന്റ് ഉയര്‍ന്ന് 58,387.93ലും നിഫ്റ്റി 15.50 പോയന്റ് നേട്ടത്തില്‍ 17,397.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
പ്രതീക്ഷിച്ചതുപോലുള്ള നിരക്ക് വര്‍ധന നിക്ഷേപകരെ ആശങ്കപ്പെടുത്തിയില്ലെങ്കിലും പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നുതന്നെ നില്‍ക്കുമെന്ന സൂചന വിപണിക്ക് തിരിച്ചടിയായി.
അള്‍ട്രടെക് സിമെന്റ്, ഐസിഐസിഐ ബാങ്ക്, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മാരുതി സുസുകി തുടങ്ങിയ ഓഹരികള്‍ നഷ്ടംനേരിട്ടു.