24.3 C
Iritty, IN
July 1, 2024
  • Home
  • Iritty
  • ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ മലമാൻ ചത്തു.
Iritty

ആറളം ഫാമിൽ അവശനിലയിൽ കണ്ടെത്തിയ മലമാൻ ചത്തു.

ഇരിട്ടി: ആറളം ഫാമിൽ ഫാം പത്താം ബ്ലോക്കിൽ അങ്കണവാടിക്ക് സമീപത്തായി അവശനിലയിൽ കണ്ടെത്തിയ മലമാൻ ചത്തു. റോഡരികിൽ നിന്ന് അനക്കം കണ്ട് നോക്കിയപ്പോഴാണ് മലമാനാണെന്ന് മനസ്സിലായത്. ഉടൻതന്നെ വനം വകുപ്പ് അതികൃതരെ വിവരം അറിയിച്ചു. കൊട്ടിയൂർ റേഞ്ചർ സുധീർനേരോത്തിന്റെ നേതൃത്വത്തിൽ വനപാലകൻ സ്ഥലത്തെത്തി. എടൂർ വെറ്റിനറി ഡോക്ടർ നവാസ് ഷെരീഫ് എത്തി പ്രഥമ ചികിത്സ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആറളം എസ് ഐ വി .വി. ശ്രീജേഷും സ്ഥലത്തെത്തിയിരുന്നു. ഏകദേശം 2 വയസ്സ് പ്രായമുള്ള മലാനാണ് ചത്തത്. തല പൊക്കാൻ കഴിയാത്ത നിലയിൽ കഴുത്തിന് പരിക്കേറ്റ നിലയിലായിരുന്നു. ആറളം വന്യജീവി സങ്കേതത്തിൽ നിന്നും പുനരധിവാസ മേഖലയിലും ആറളം ഫാമിലുമായി നിരവധി മലമാനുകൾ എത്താറുണ്ട്‌.

Related posts

പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലെ മു​ണ്ട​യാം​പ​റ​ന്പി​ൽ യു​ഡി​എ​ഫ് ഏ​ജ​ന്‍റു​മാ​രെ അ​റി​യി​ക്കാ​തെ ത​പാ​ൽ വോ​ട്ടിം​ഗ് ന​ട​ത്താ​നു​ള്ള ശ്ര​മം ത​ട​ഞ്ഞു

Aswathi Kottiyoor

കർഷക ദിനാചരണം – കർഷകമോർച്ച ഡോ .കെ.വി. ദേവദാസിനെ ആദരിച്ചു

Aswathi Kottiyoor

കൂട്ടുപുഴ പാലത്തിൽ സോളാർ ലൈറ്റ് സ്ഥാപിക്കുന്ന പ്രവർത്തിക്ക് തുടക്കമായി

Aswathi Kottiyoor
WordPress Image Lightbox