മാട്ടൂലിലെ എസ്എംഎ രോഗബാധിതയായിരുന്ന അഫ്ര(13)അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.
സംസ്കാരം ഇന്ന് ഉച്ചയ്ക്ക് മാട്ടൂല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. അഫ്രയുടെ സഹോദരൻ മുഹമ്മദും എസ്എംഎ ബാധിതനാണ്.