25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ബ​ഫ​ർ സോ​ൺ സ​ർ​ക്കാ​രിന്‍റേത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ: കി​ഫ
kannur

ബ​ഫ​ർ സോ​ൺ സ​ർ​ക്കാ​രിന്‍റേത് കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ: കി​ഫ

കേ​ള​കം: സ​ർ​ക്കാ​ർ മ​ല​യോ​ര ജ​ന​ത​യോ​ടൊ​പ്പ​മാ​ണെ​ന്ന് ആ​വ​ർ​ത്തി​ച്ച് പ്ര​ഖ്യാ​പി​ക്കു​ക​യും ബ​ഫ​ർ സോ​ൺ വി​ഷ​യ​ത്തി​ൽ ഒ​ളി​ച്ചു​ക​ളി ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​ണെ​ന്ന് കി​ഫ. 2019 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ആ​വ​ശ്യ​മാ​യ തി​രു​ത്ത​ൽ വ​രു​ത്താ​മെ​ന്ന നി​ർ​ദേ​ശം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യ​ത്. 2019-ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​നം തി​രു​ത്തി​യി​ല്ലെ​ങ്കി​ൽ സു​പ്രീം കോ​ട​തി​യി​ൽ ബ​ഫ​ർ സോ​ൺ ഹ​ർ​ജി നി​ല​നി​ൽ​ക്കി​ല്ലെ​ന്ന് വി​ദ​ഗ്ധ ഉ​പ​ദേ​ശം ല​ഭി​ച്ചി​ട്ടും സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന ഈ ​കു​റ്റ​ക​ര​മാ​യ അ​നാ​സ്ഥ​യ്ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​രു​മെ​ന്ന് കി​ഫ നേ​താ​ക്ക​ൾ പ​റ​ഞ്ഞു. കൂ​ടാ​തെ തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്കാ​യി വ​നം വ​കു​പ്പി​നെ​യാ​ണ് ചു​മ​ത​ല​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. കാ​ര്യ​ത്തി​ന്‍റെ ഗൗ​ര​വം ഉ​ൾ​ക്കൊ​ള്ളാ​ൻ സ​ർ​ക്കാ​ർ ഇ​തു​വ​രെ ത​യാ​റാ​യി​ട്ടി​ല്ല. ഇ​നി​യും മ​ല​യോ​ര​ജ​ന​ത​യോ​ട് വ​ഞ്ച​നാമ​നോ​ഭാ​വ​മാ​ണ് തു​ട​രു​ന്ന​തെ​ങ്കി​ൽ ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ​ത്തി​ന് കേ​ര​ളം സാ​ക്ഷ്യം വ​ഹി​ക്കു​മെ​ന്നും കി​ഫ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ ജി​ജി മു​ക്കാ​ട്ടു​കാ​വു​ങ്ക​ൽ, എം.​ജെ. റോ​ബി​ൻ, പ്രി​ൻ​സ് ദേ​വ​സ്യ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു

Related posts

ആ​ശു​പ​ത്രി​ക​ളി​ൽ നി​യ​ന്ത്ര​ണം ക​ർ​ശ​ന​മാ​ക്കി

Aswathi Kottiyoor

“എ​ന്‍റെ ജി​ല്ല’; സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ൾ ഇ​നി വി​ര​ൽ​ത്തു​ന്പി​ൽ

Aswathi Kottiyoor

ഇന്ന് കൊവിഡ് വാക്സിനേഷന്‍ 110 കേന്ദ്രങ്ങളില്‍

Aswathi Kottiyoor
WordPress Image Lightbox