26.1 C
Iritty, IN
November 22, 2024
  • Home
  • Thiruvanandapuram
  • വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം.
Thiruvanandapuram

വിദ്യാർഥികൾ സ്കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നത് വിലക്കും; അധ്യാപകർക്കും നിയന്ത്രണം.

തിരുവനന്തപുരം: സ്കൂളുകളിൽ വിദ്യാർഥികൾ മൊബൈൽ ഫോൺ കൊണ്ടുവരുന്നതു കർശനമായി വിലക്കാൻ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. മൊബൈൽ ഫോൺ ദുരുപയോഗവും ഇതുമൂലമുള്ള പ്രശ്നങ്ങളും വർധിച്ചുവരുന്ന സാഹചര്യത്തിലാണിത്. ക്ലാസ് സമയത്ത് അധ്യാപകരുടെ മൊബൈൽ ഫോൺ ഉപയോഗത്തിനും കർശന നിയന്ത്രണം വന്നേക്കും.

സ്കൂളിൽ അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊബൈൽ ഉപയോഗത്തിനു നിയന്ത്രണം ഏർപ്പെടുത്തി 2012ലും സർക്കാർ ഉത്തരവിറക്കിയിരുന്നു. കോവിഡിനുശേഷം ക്ലാസുകൾ പൂർണമായും ഓഫ്‌ലൈനായ സാഹചര്യത്തിലാണു നിയന്ത്രണം കർശനമാക്കുന്നത്. സർക്കുലർ വൈകാതെ ഇറങ്ങുമെന്നു മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു.

‘‘കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവരെ വിളിക്കാൻ മൊബൈൽ ഫോൺ കൊടുത്തുവിടുന്ന രക്ഷിതാക്കളുണ്ട്. എന്നാൽ, മൊബൈൽ വരുന്നതിനു മുൻപും കുട്ടികൾ സുരക്ഷിതമായി സ്കൂളുകളിൽ പോയിവന്നിട്ടുണ്ടല്ലോ’’– മന്ത്രി പറഞ്ഞു.

Related posts

967 സ്കൂളുകളിൽ നാളെ മുതൽ വാക്സിനേഷൻ; സ്കൂളുകളിൽ ഇന്ന് പിടിഎ

Aswathi Kottiyoor

സംസ്ഥാനത്ത് വൈദ്യുതി വിതരണം സ്വകാര്യവത്ക്കരിക്കില്ല: കെ കൃഷ്ണൻകുട്ടി…

Aswathi Kottiyoor

നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളം; സർക്കാർ ഓഫീസുകളിൽ പകുതി പേർ ജോലിക്കെത്തിയാൽ മതി, വിദ്യാഭ്യാസം ഓൺലൈനിലൂടെ മാത്രം’, തീരുമാനം മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗത്തിൽ…

Aswathi Kottiyoor
WordPress Image Lightbox