24.9 C
Iritty, IN
October 5, 2024
  • Home
  • Thiruvanandapuram
  • കെട്ടിടങ്ങളുടെ ഒറ്റത്തവണ സെസ്: കുടിശിക പിരിച്ചത് 283 കോടി.
Thiruvanandapuram

കെട്ടിടങ്ങളുടെ ഒറ്റത്തവണ സെസ്: കുടിശിക പിരിച്ചത് 283 കോടി.

തിരുവനന്തപുരം: വീടുകളുടെയും വാണിജ്യ കെട്ടിടങ്ങളുടെയും ഉടമസ്ഥരിൽ നിന്നു നിർമാണ തൊഴിലാളി ക്ഷേമനിധി സെസ് കുടിശിക പിരിച്ചെടുക്കുന്നതു തൊഴിൽ വകുപ്പ് പുനരാരംഭിച്ചതോടെ ലഭിച്ചതു കോടികൾ. 1995 നവംബർ മൂന്നിനു ശേഷം 10 ലക്ഷം രൂപയിൽ ഏറെ ചെലവഴിച്ചു നിർമിച്ച വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും ചെലവഴിച്ച തുകയുടെ 1% ആണ് ചില നിബന്ധനകൾക്കും വിധേയമായി ഒറ്റത്തവണ സെസ്. കുടിശിക പിരിച്ചെടുക്കാൻ തൊഴിൽ വകുപ്പ് ഈയിടെ നടത്തിയ ജില്ലാ അദാലത്തുകൾ വഴി മാത്രം 283 കോടി രൂപ പിരിഞ്ഞു കിട്ടി.
10 ലക്ഷത്തിൽ താഴെ നിർമാണ ചെലവ് ഉള്ളതും 100 ചതുരശ്ര മീറ്ററിൽ (1077 ചതുരശ്ര അടി) താഴെ വിസ്തീർണം ഉള്ളതുമായ ഗാർഹിക കെട്ടിടങ്ങൾക്ക് സെസ് നൽകേണ്ട. കുടിശിക പിരിക്കുമ്പോൾ, കെട്ടിടങ്ങളുടെ തറ വിസ്തീർണവും (പ്ലിന്ത് ഏരിയ) കാലപ്പഴക്കവും അനുസരിച്ചാണ് സെസ് നിർണയിക്കുക. പഴയ കെട്ടിടങ്ങളിൽ ചിലതിന് സെസിൽ ഇളവ് ഉണ്ട്.

Related posts

കേന്ദ്രബജറ്റ്‌ പട്ടികജാതി- പട്ടികവര്‍ഗ്ഗ വിഭാഗത്തെ അവഗണിച്ചു: എ കെ ബാലൻ

Aswathi Kottiyoor

കോവിഡില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ സര്‍ജ് പ്ലാന്‍………..

Aswathi Kottiyoor

ന്യൂനമർദ്ദം ശക്തി പ്രാപിച്ചു ചുഴലിക്കാറ്റായി മാറി; ടൗട്ടെ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥം കണ്ണൂരിൽ നിന്ന് 290 കിലോമീറ്റർ അകലെ…

Aswathi Kottiyoor
WordPress Image Lightbox