24.2 C
Iritty, IN
July 4, 2024
  • Home
  • kannur
  • ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം
kannur

ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം

ക​ണ്ണൂ​ര്‍: ഏ​റ്റ​വും കൂ​ടു​ത​ല്‍ വി​ദ്യാ​ർ​ഥി​ക​ളെ എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യ്ക്ക് വി​ജ​യി​പ്പി​ച്ച ക​ണ്ണൂ​ര്‍ ജി​ല്ല​യി​ലും പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് സീ​റ്റി​ന് ക്ഷാ​മം. ജി​ല്ല​യി​ല്‍ എ​യ്ഡ​ഡ്, അ​ണ്‍ എ​യ്ഡ​ഡ് മേ​ഖ​ല​ക​ളി​ലാ​യി ആ​കെ​യു​ള്ള 34292 സീ​റ്റു​ക​ളി​ലേ​ക്കാ​യി 37366 വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ച്ചു. സി​ബി​എ​സ്‌സി, ​ഐ​സി​എ​സ്ഇ പ​രീ​ക്ഷാ​ഫ​ലം കൂ​ടെ വ​ന്ന​തോ​ടെ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​വ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്.
ഇ​ത്ത​വ​ണ ക​ണ്ണൂ​രി​ല്‍ 35167 വി​ദ്യാ​ർ​ഥി​ക​ളാ​ണ് എ​സ്എ​സ്എ​ല്‍​സി പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ചി​രി​ക്കു​ന്ന​ത്. 99.77 ശ​ത​മാ​ന​മാ​ണ് വി​ജ​യ​ശ​ത​മാ​നം. സം​സ്ഥാ​ന​ത്ത​ല​ത്തി​ല്‍ ത​ന്നെ മി​ക​ച്ച വി​ജ​യ​മാ​യി​രു​ന്നു ഇ​ത്. ഐ​സ്എ​സ്ഇ, സി​ബി​എ​സ്ഇ പ​രീ​ക്ഷ​ഫ​ലം കൂ​ടെ വ​ന്ന​തോ‌​ടെ നി​ല​വി​ൽ ജി​ല്ല​യി​ല്‍ 3072 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സീ​റ്റ് ല​ഭി​ക്കാ​ത്ത സ്ഥി​തി​യാ​ണ്.
ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി പ്ര​വേ​ശ​ന​ത്തി​നാ​യി ഏ​ക​ജാ​ല​ക സം​വി​ധാ​ന​മാ​യ കാ​പ് വ​ഴി ക​ണ്ണൂ​രി​ല്‍ ഇ​തു​വ​രെ മു​ന്പ​ത്തി​യൊ​ന്പ​തി​നാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ് സൈ​റ്റി​ല്‍ ലോ​ഗി​ന്‍ ചെ​യ്ത​ത്. ഇ​തി​ല്‍ 37366 വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​പേ​ക്ഷ​ക​ള്‍ സ്വീ​ക​രി​ച്ചു. എ​സ്എ​സ്എ​ല്‍​സി വി​ജ​യി​ച്ച 33857 പേ​രും ഐ​സി​എ​സ്ഇ വി​ജ​യി​ച്ച 78 പേ​രും സി​ബി​എ​സ്ഇ​യി​ലെ 2462 പേ​രും സ്‌​പോ​ര്‍​ട്‌​സ് വി​ഭാ​ഗ​ത്തി​ലെ 192 വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് പ്ല​സ് വ​ണ്‍ പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ന​ല്‍​കി​യ​ത്.
സീ​റ്റ് ക്ഷാ​മം നേ​രി​ടു​ന്ന ജി​ല്ല​ക​ളി​ല്‍ അ​ധി​ക ബാ​ച്ചു​ക​ള്‍ ന​ല്‍​കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഇ​ത്ത​വ​ണ ജി​ല്ല​യി​ല്‍ സ​യ​ന്‍​സ് വി​ഷ​യ​ങ്ങ​ള്‍​ക്ക് ഒ​ഴി​കെ ഹ്യൂ​മാ​നി​റ്റീ​സി​നും കോ​മേ​ഴ്‌​സി​നും മാ​ത്ര​മാ​ണ് താ​ത്കാ​ലി​ക ബാ​ച്ച് വ​ര്‍​ധ​ന​വു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ഹ്യൂ​മാ​നി​റ്റീ​സി​ന് 520 സീ​റ്റു​ക​ളും കൊ​മേ​ഴ്‌​സി​ന് 65 സീ​റ്റു​ക​ളും ഉ​ള്‍​പ്പ​ടെ 585 സീ​റ്റു​ക​ളും മാ​ത്ര​മാ​ണ് ബാ​ച്ച് വ​ർ​ധ​ന​വി​ലൂ​ടെ ല​ഭി​ക്കു​ന്നു​ള്ളൂ. മു​ന്‍ വ​ര്‍​ഷ​ങ്ങ​ളി​ലെ 20 ശ​ത​മാ​നം സീ​റ്റ് വ​ർ​ധ​ന​വ് കാ​ര​ണ​മാ​യി നി​ല​വി​ല്‍ ഒ​രു ക്ലാ​സി​ല്‍ ത​ന്നെ അ​റു​പ​തി​ലേ​റെ വി​ദ്യാ​ർ​ഥി​ക​ള്‍ തി​ങ്ങി​നി​റ​ഞ്ഞാ​ണ് ഇ​രി​ക്കേ​ണ്ടി​വ​രു​ന്ന​ത്. ബാ​ച്ച് വ​ർ​ധി​പ്പി​ക്കാ​തെ സീ​റ്റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കു​ന്ന​ത് കാ​ര​ണം അ​ധി​ക ജോ​ലി​ഭാ​രം പേ​റു​ക​യാ​ണ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി അ​ധ്യാ​പ​ക​ർ.​
ഇ​ത്ര​യും കു​ട്ടി​ക​ള്‍ ഒ​രു​മി​ച്ച് ഒ​റ്റ ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന​ത് നി​ല​വാ​ര​ത്തെ​യു​ള്‍​പ്പെ​ടെ ബാ​ധി​ക്കു​മെ​ന്നും ഇ​വ​ര്‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു​ണ്ട്. അ​തി​നു​പു​റ​മെ ക്ലാ​സ് മു​റി​ക​ളി​ലെ സൗ​ക​ര്യ​ക്കു​റ​വും പ​രാ​തി​ക്കി​ട​യാ​ക്കു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം എ​പ്ല​സു​കാ​രു​ടെ എ​ണ്ണം കു​റ​ഞ്ഞ​തി​നാ​ല്‍ സ​യ​ന്‍​സ് തെ​ര​ഞ്ഞെ​ടു​ക്കാ​നു​ള്ള അ​വ​സ​രം ഏ​റെ മു​ന്നി​ലു​ള്ള​വ​ര്‍​ക്ക് മാ​ത്രം ല​ഭി​ക്കു​ന്ന​തും സ​യ​ന്‍​സ് ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ നി​രാ​ശ​രാ​ക്കു​ന്നു​ണ്ട്. എ ​പ്ല​സ് നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ എ​ണ്ണം ക​ഴി​ഞ്ഞ​വ​ര്‍​ഷ​ത്തേ​തി​നെ അ​പേ​ക്ഷി​ച്ച് കു​റ​വാ​ണ് ഇ​ത്ത​വ​ണ.

Related posts

സഹായി വോട്ട്: കൈയിൽ മഷി പുരട്ടും…

Aswathi Kottiyoor

വാ​ക്‌​സി​നേ​ഷ​ന്‍ കേ​ന്ദ്ര​ങ്ങ​ളി​ല്‍ തി​ര​ക്ക് നി​യ​ന്ത്രി​ക്കാ​ന്‍ ക്ര​മീ​ക​ര​ണം

Aswathi Kottiyoor

ചൂട് കൂടുന്നു; ജനങ്ങൾ ജാഗ്രത പാലിക്കണം.. ജില്ലാ മെഡിക്കൽ ഓഫീസർ

Aswathi Kottiyoor
WordPress Image Lightbox