28.7 C
Iritty, IN
October 7, 2024
  • Home
  • kannur
  • സഹായി വോട്ട്: കൈയിൽ മഷി പുരട്ടും…
kannur

സഹായി വോട്ട്: കൈയിൽ മഷി പുരട്ടും…

കണ്ണൂർ: നിയമസഭാ, തിരഞ്ഞെടുപ്പിൽ സഹായി വോട്ട് ചെയ്യുന്നതിനായി വോട്ടറുടെ സഹായിയായി വരുന്ന ആളുടെ കൈവിരലിൽ മഷിപുരട്ടും. ഇടതു കൈയിലെ മധ്യവിരലിൽ മായാത്ത മഷി പുരട്ടണമെന്ന് കളക്ടർ ടി.വി.സുഭാഷ് അറിയിച്ചു.

കാഴ്ചക്കുറവോ മറ്റ് ശാരീരിക അവശതകളോ കാരണം സ്വന്തമായി വോട്ട് ചെയ്യാൻ സാധിക്കാത്ത ആളുകൾക്കാണ് തിരഞ്ഞെടുപ്പിൽ സഹായി വോട്ട് ചെയ്യാൻ അവസരം. ഒരേ ആൾ ഒന്നിലധികം വോട്ടർമാരുടെ സഹായി ആയി വരുന്നില്ല എന്ന് ഉറപ്പു വരുത്തുന്നതിനാണിത്. വോട്ട് ചെയ്ത ഉടൻ തന്നെ സഹായി പോളിംഗ് സ്‌റ്റേഷൻ വിട്ട് പുറത്ത് പോകണമെന്നും ഉത്തരവിൽ വ്യക്തമാക്കി.

Related posts

ഇന്ന് 12 കേ​ന്ദ്ര​ങ്ങ​ളി​ല്‍ കോ​വി​ഷീ​ല്‍​ഡ്, അഞ്ചിടത്ത് കോവാക്സിൻ

Aswathi Kottiyoor

എറണാകുളത്ത് നോറോ വൈറസ് സ്ഥിരീകരിച്ചു; മൂന്ന് കുട്ടികൾ ചികിത്സയിൽ

Aswathi Kottiyoor

ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും

Aswathi Kottiyoor
WordPress Image Lightbox