• Home
  • Kelakam
  • അടക്കാത്തോട് ഗവ യു.പി സ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ചു…
Kelakam

അടക്കാത്തോട് ഗവ യു.പി സ്കൂളിൽ വിദ്യാർത്ഥികളെ ആദരിച്ചു…

കേളകം: അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ എസ്എസ്എൽസി പരീക്ഷയ്ക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ പൂർവ വിദ്യാർത്ഥികളെയും ഉപജില്ലാ തലത്തിൽ കവിതാരചനയിൽ ഒന്നാം സ്ഥാനം നേടിയ കുമാരി ആദിമിത്രയേയും ആദരിച്ചു. എസ് എം സി ചെയർമാൻ ശ്രീ സിബിച്ചൻ അടുക്കോലിൽ അധ്യക്ഷത വഹിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീ കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് വൈസ് പ്രസിഡൻറ് ശ്രീമതി തങ്കമ്മ മേലെക്കൂറ്റ് വിദ്യാർഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സജീവൻ പാലുമ്മി അക്കാദമിക് കലണ്ടർ പ്രകാശനം നിർവഹിച്ചു. ശ്രീമതി. സീനത്ത് ശ്രീ.ഷാജി മാത്യു എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. അധ്യാപകരായ ശ്രീ.ജിതിൻ ദേവസ്യ സ്വാഗതവും ശ്രീമതി.ജിൻ്റു ജോസ് നന്ദിയും പറഞ്ഞു.

Related posts

സുരക്ഷിതാഹാരം ആരോഗ്യത്തിനാധാരം എന്ന വിഷയത്തില്‍ പരിശീലന പരിപാടി

Aswathi Kottiyoor

വനമേഖല വരണ്ടുണങ്ങി കാടുവിട്ട് മൃഗങ്ങൾ നാട്ടിലേക്ക്

Aswathi Kottiyoor

ഓണാഘോഷവും ഗ്രാമീണ വായനശാലയുടെ 50-ാം വാർഷികവും*

Aswathi Kottiyoor
WordPress Image Lightbox