21.6 C
Iritty, IN
November 22, 2024
  • Home
  • kannur
  • ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന തു​ര​ത്ത​ൽ
kannur

ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും കാ​ട്ടാ​ന തു​ര​ത്ത​ൽ

ഇ​രി​ട്ടി: ആ​ദി​വാ​സി​യെ കാ​ട്ടാ​ന ച​വി​ട്ടി​ക്കൊ​ന്ന​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ ജ​ന​രോ​ഷം ത​ണു​പ്പി​ക്കാ​നാ​യി ആ​റ​ളം ഫാ​മി​ൽ വീ​ണ്ടും ആ​ന​തു​ര​ത്ത​ൽ. ഫാ​മി​ലും പു​ന​ര​ധി​വാ​സ മേ​ഖ​ല​യി​ലും ത​മ്പ​ടി​ച്ചി​ട്ടു​ള്ള കാ​ട്ടാ​ന​ക​ളെ തു​ര​ത്തു​ന്ന​തി​നു​ള്ള ശ്ര​മ​മാ​ണ് തു​ട​ങ്ങി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴോ​ടെ ആ​റ​ളം ഫാം ​മേ​ഖ​ല​യി​ൽ കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​റ​ളം വ​ന്യ​ജീ​വി സ​ങ്കേ​തം വ​ന​പാ​ല​ക​രു​ടെ​യും ആ​ർ​ആ​ർ​ടി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ലു​ള്ള 60 അം​ഗ സം​ഘ​മാ​ണ് ആ​ന​ക​ളെ വ​ന​ത്തി​ലേ​ക്ക് ക​ട​ത്തി​വി​ടാ​നു​ള്ള ന​ട​പ​ടി ആ​രം​ഭി​ച്ച​ത്. ബ്ലോ​ക്ക് ഏ​ഴ്, പ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടെ​യാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തി​യ​ത്. ക​ന​ത്ത മ​ഴ​യും വ​ന​തു​ല്യ​മാ​യ കാ​ടും തു​ര​ത്ത​ലി​ന് ത​ട​സം സൃ​ഷ്ടി​ച്ചു. പ​ല ഘ​ട്ട​ങ്ങ​ളി​ലും മ​ഴ​യും കാ​ടു​മാ​യ​തി​നാ​ൽ അ​ടു​ത്തെ​ത്തു​മ്പോ​ൾ മാ​ത്ര​മാ​ണ് ആ​ന​യെ കാ​ണു​ന്ന​ത്. ഇ​ത് വ​ന​പാ​ല​ക​രു​ടെ ജീ​വ​നു​ത​ന്നെ ഭീ​ഷ​ണി​യാ​യി.

ക​ഴി​ഞ്ഞ​ദി​വ​സം പി.​എ. ദാ​മു​വി​നെ ഏ​ഴാം ബ്ലോ​ക്കി​ൽ വ​ച്ച് കാ​ട്ടാ​ന കൊ​ല​പ്പെ​ടു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ജി​ല്ലാ ക​ള​ക്‌​ട​റു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന യോ​ഗ തീ​രു​മാ​ന​മ​നു​സ​രി​ച്ചാ​ണ് ആ​ന​ക​ളെ തു​ര​ത്തു​ന്ന​ത്. ഒ​ന്നാം ഘ​ട്ട​മാ​യി ആ​ന​ക​ൾ ഉ​ള്ള സ്ഥ​ലം നി​രീ​ക്ഷി​ച്ച് ഇ​വ​യെ വ​ന​ത്തി​ലേ​ക്ക് തു​ര​ത്തി തി​രി​ച്ചി​റ​ങ്ങാ​തെ കാ​വ​ൽ ഏ​ർ​പ്പെ​ടു​ത്തു​ക​യാ​ണ് ചെ​യ്യു​ക. മ​ഴ​യു​ടെ രൂ​ക്ഷ​ത കു​റ​യു​മ്പോ​ൾ കൂ​ടു​ത​ൽ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ വ​രു​ത്തി കോ​ട്ട​പ്പാ​റ വ​ഴി കാ​ട്ടി​ലേ​ക്ക് തു​ര​ത്താ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്.

ജ​ന​ങ്ങ​ൾ ആ​ന തു​ര​ത്ത​ൽ ന​ട​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ൽ വീ​ട്ടി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങാ​തെ​യും വാ​ഹ​ന​ങ്ങ​ൾ ക​ട​ന്നു​പോ​കാ​തെ​യും പ​ര​മാ​വ​ധി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് വ​ന​വ​കു​പ്പ് അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. കൊ​ട്ടി​യൂ​ർ റേ​ഞ്ച​ർ സു​ധീ​ർ നാ​രോ​ത്തി​ന് പു​റ​മേ ആ​ർ​ആ​ർ​ടി ഡ​പ്യൂ​ട്ടി റേ​ഞ്ച​ർ ശ​ശി​കു​മാ​ർ ചെ​ങ്ങ​ൽ വീ​ട്ടി​ൽ, ഇ​രി​ട്ടി ഫോ​റ​സ്റ്റ​ർ കെ. ​ജി​ജി​ൽ, മ​ണ​ത്ത​ണ ഫോ​റ​സ്റ്റ​ർ സി.​കെ. മ​ഹേ​ഷ്, ആ​ർ​ആ​ർ​ടി ഫോ​റ​സ്റ്റ​ർ എം. ​രാ​ജ​ൻ, കീ​ഴ്പ​ള്ളി ഫോ​റ​സ്റ്റ​ർ പി. ​പ്ര​കാ​ശ​ൻ, തോ​ല​മ്പ്ര ഫോ​റ​സ്റ്റ​ർ അ​നീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ദ്യ​ദി​വ​സം ആ​ന​ക​ളെ തു​ര​ത്തി​യ​ത്.

Related posts

മ​ല​യോ​ര​മേ​ഖ​ല​യി​ൽ ആ​ടു​ക​ൾ അ​ജ്ഞാ​ത​രോ​ഗം ബാ​ധി​ച്ചു ചാ​കു​ന്നു

Aswathi Kottiyoor

ഭൂമി ഏറ്റെടുക്കൽ: 500 ഏക്കറിൽ അതിർത്തി നിർണയം പൂർത്തിയാകുന്നു

Aswathi Kottiyoor

കാറിൽ കടത്തിയ 924 ലിറ്റർ സ്പിരിറ്റ് പിടികൂടി

Aswathi Kottiyoor
WordPress Image Lightbox