25.9 C
Iritty, IN
July 7, 2024
  • Home
  • kannur
  • ശ​ക്ത​മാ​യ മ​ഴ ; 34 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം
kannur

ശ​ക്ത​മാ​യ മ​ഴ ; 34 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം

ക​ണ്ണൂ​ർ: ശ​ക്ത​മാ​യ മ​ഴ​യി​ൽ ത​ല​ശേ​രി താ​ലൂ​ക്കി​ൽ 34 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ടം. ഒ​രു വീ​ട് പൂ​ർ​ണ​മാ​യും 33 വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യും ത​ക​ർ​ന്നു. പാ​തി​രി​യാ​ട്ടെ ബി.​കെ. മൈ​മൂ​ന​യു​ടെ വീ​ടാ​ണ് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​ത്. ചു​ഴ​ലി​ക്കാ​റ്റി​ൽ പ​ന്ന്യ​ന്നൂ​രി​ൽ 16 വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. 16 ഇ​ല​ക്ട്രി​ക് പോ​സ്റ്റു​ക​ളും, മ​ര​ങ്ങ​ളും ക​ട​പു​ഴ​കി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്കു ശേ​ഷ​മു​ണ്ടാ​യ കാ​റ്റി​ലാ​ണ് വൈ​ദ്യു​ത തൂ​ണും മ​ര​ങ്ങ​ളും വീ​ണ് വീ​ടു​ക​ൾ​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. പി​ണ​റാ​യി വി​ല്ലേ​ജി​ൽ ജ​സീ​ന മ​ൻ​സി​ലി​ലെ യ​മീ​മ​യു​ടെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. പാ​നൂ​രി​ലും നാ​ലു വീ​ടു​ക​ൾ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

കോ​ടി​യേ​രി​യി​ൽ പ​ര​വ​ന്‍റ​വി​ട വി​ശാ​ലാ​ക്ഷി, വാ​ഴ​യി​ൽ വ​ലി​യ​പ​റ​മ്പ​ത്ത് ശ്രീ​മ​തി, ക​ല്ലി​ൽ വി​ശ്വ​നാ​ഥ​ൻ, ബാ​വീ​ട്ടി​ൽ പാ​റു അ​മ്മ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ചൊ​ക്ലി​യി​ലെ കു​ന്നു​മ്മ​ൽ നാ​രാ​യ​ണി, കൊ​ള​വ​ല്ലൂ​രി​ലെ രാ​ധ മ​ട​ത്തി​യു​ള്ള​തി, തി​രു​വ​ങ്ങാ​ട്ടെ പു​ളി​ക്ക​ൽ മു​നീ​ർ, മാ​ങ്ങാ​ട്ടി​ട​ത്തെ കെ.​കെ. ആ​യി​ഷ എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ​ക്കും നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഇ​രി​ട്ടി താ​ലൂ​ക്കി​ലെ ക​രി​വ​ണ്ണൂ​ർ മൊ​ട​ച്ചാ​ത്തി വീ​ട്ടി​ൽ പി.​വി. രാ​ജേ​ഷ്, മാ​ട്ട​റ വാ​ഴ​യി​ൽ അ​ബ്ദു​ള്ള എ​ന്നി​വ​രു​ടെ വീ​ടു​ക​ൾ തെ​ങ്ങ് വീ​ണ് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്കി​ലെ മൊ​റാ​ഴ വി​ല്ലേ​ജി​ൽ ക​ര​ക്കാ​ട​ൻ ജാ​ന​കി​യു​ടെ വീ​ട് ,കു​റ്റ്യേ​രി വി​ല്ലേ​ജി​ലെ വെ​ള്ളാ​വി​ലെ ഷാ​ജി​യു​ടെ വീ​ട്ടി​ലെ തൊ​ഴു​ത്ത് എ​ന്നി​വ ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.ക​ണ്ണൂ​ർ താ​ലൂ​ക്കി​ലെ അ​ഴീ​ക്കോ​ട് സൗ​ത്ത് വി​ല്ലേ​ജി​ലെ ച​ന്തു​വി​ന്‍റെ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു.

Related posts

മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന…………

ക​ലാ​ല​യ​ങ്ങ​ൾ വീ​ണ്ടും ഉ​ണ​ർ​ന്നു

Aswathi Kottiyoor

ര​തീ​ഷി​ന്‍റെ മ​ര​ണം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ബി​ജെ​പി

Aswathi Kottiyoor
WordPress Image Lightbox